അദ്ദേഹത്തിന്റേത് അസാധാരണപ്രകടനം, ടെർസ്റ്റീഗനെ കുറിച്ച് കൂമാൻ പറയുന്നു !

ഇന്നലെ നടന്ന സൂപ്പർ കോപ്പയുടെ സെമി ഫൈനലിൽ എഫ്സി ബാഴ്സലോണ വിജയം കൊയ്ത് ഫൈനലിലേക്ക് പ്രവേശിച്ചിരുന്നു. മത്സരത്തിന്റെ നിശ്ചിത സമയത്തും അധികസമയത്തും സമനില പാലിച്ചതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 ന്റെ വിജയമാണ് ബാഴ്സ നേടിയത്. നിർണായകമായ പെനാൽറ്റികൾ തടഞ്ഞിട്ടുകൊണ്ട് മത്സരത്തിൽ ബാഴ്സയുടെ വിജയശില്പിയായത് ഗോൾകീപ്പർ ടെർസ്റ്റീഗൻ ആയിരുന്നു. മത്സരത്തിലും ഉജ്ജ്വലപ്രകടനമായിരുന്നു താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. മികച്ച സേവുകൾ താരത്തിന്റെ ഭാഗത്തു നിന്നുമുണ്ടായി. ഏതായാലും മത്സരശേഷം താരത്തെ പുകഴ്ത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പരിശീലകൻ കൂമാൻ. അദ്ദേഹത്തിന്റേത് അസാധാരണപ്രകടനം എന്നാണ് ഇതേകുറിച്ച് കൂമാൻ പറഞ്ഞത്.

” അദ്ദേഹത്തിന്റേത് അസാധാരണമായ പ്രകടനമായിരുന്നു. മത്സരത്തിനിടയിൽ ഒരുപാട് പ്രധാനപ്പെട്ട സേവുകൾ അദ്ദേഹം നടത്തി. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലും അദ്ദേഹം തന്റെ ക്വാളിറ്റി പുറത്തെടുത്തു. ഒരു മികച്ച ഗോൾകീപ്പർ ഉണ്ടായത് കൊണ്ടാണ് ആദ്യത്തെ രണ്ട് പെനാൽറ്റികളും തടുത്തിടാൻ കഴിഞ്ഞത് ” കൂമാൻ പറഞ്ഞു. അതേസമയം റിക്കി പുജിനെ പുകഴ്ത്താനും ഇദ്ദേഹം മറന്നില്ല. ” പെനാൽറ്റി എടുക്കാൻ എന്റെ കയ്യിൽ നാലു പേരുകൾ ഉണ്ടായിരുന്നു. അഞ്ചാമത്തേത് ആര് എടുക്കും എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ ആ മഹത്തായ ഉത്തരവാദിത്യം ഏറ്റെടുക്കാൻ പുജ്‌ മുന്നോട്ട് വന്നു. അത്‌ നല്ല കാര്യമാണ് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *