അദ്ദേഹത്തിന്റെ കിളി പോയിട്ടുണ്ട് : കാർഡുകൾ വാരി വിതറിയ ലാഹോസിനെതിരെ കടുത്ത വിമർശനവുമായി സാവി.

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.എസ്പനോളായിരുന്നു ബാഴ്സയെ സമനിലയിൽ തളച്ചത്. മത്സരം നിയന്ത്രിച്ചിരുന്ന റഫറിയായ ലാഹോസ്‌ പതിവുപോലെ കാർഡുകൾ വാരി വിതറുകയായിരുന്നു. രണ്ട് റെഡ് കാർഡുകളും 15 യെല്ലോ കാർഡുകളുമാണ് ഇന്നലത്തെ മത്സരത്തിൽ അദ്ദേഹം പുറത്തെടുത്തിട്ടുള്ളത്.

മാത്രമല്ല ബാഴ്സയുടെ പരിശീലകനായ സാവിക്കും യെല്ലോ കാർഡ് ലഭിച്ചിരുന്നു.മത്സരശേഷം റഫറിക്കെതിരെ വലിയ വിമർശനങ്ങൾ ബാഴ്സയുടെ പരിശീലകൻ ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സ്വയം തന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ് എന്നാണ് സാവി ആരോപിച്ചിട്ടുള്ളത്. ബാഴ്സ പരിശീലകന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മത്സരം ഇന്ന് അദ്ദേഹത്തിന്റെ കൈകളിൽ നിന്നും പിടി വിട്ടു പോയി.ഒരു കാരണം കൂടാതെയാണ് അദ്ദേഹം കാർഡുകൾ നൽകിയത്.അദ്ദേഹത്തിന്റെ നിയന്ത്രണം ആകെ നഷ്ടപ്പെട്ടിരിക്കുകയായിരുന്നു.പക്ഷേ ഞങ്ങൾ സമനില വഴങ്ങിയത് റഫറിയുടെ തെറ്റുകൊണ്ടല്ല.മറിച്ച് അതിന്റെ കുറ്റം ഞങ്ങൾക്ക് തന്നെയാണ്. അവരുടെ തീരുമാനങ്ങളെക്കുറിച്ച് അവർ ഞങ്ങളോട് സംസാരിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ കൂടുതലൊന്നും ചെയ്യാൻ നമുക്ക് കഴിയില്ലല്ലോ ” ഇതാണ് ബാഴ്സയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയും ഹോളണ്ടും തമ്മിൽ നടന്ന മത്സരത്തിൽ കാർഡുകൾ പുറത്തെടുത്ത് കൊണ്ട് ലാഹോസ്‌ റെക്കോർഡ് കുറിച്ചിരുന്നു. എന്നാൽ ഇദ്ദേഹത്തിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഇപ്പോൾ ഫുട്ബോൾ ലോകത്ത് ഉയരുന്നുണ്ട്. വെറുതെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടിയാണ് അദ്ദേഹം ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത് എന്നാണ് ഫുട്ബോൾ ആരാധകർ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *