അദ്ദേഹം എന്നെ അപമാനിച്ചു, റെഡ് കാർഡ് കണ്ടതിനെ കുറിച്ച് കൂമാൻ പറയുന്നു!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ ബാഴ്‌സയെ ഗ്രനാഡ അട്ടിമറിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബാഴ്സ സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ പരാജയമേറ്റുവാങ്ങിയത്. ഈ തോൽവി ബാഴ്‌സയുടെ കിരീടപ്രതീക്ഷകൾക്ക് തിരിച്ചടിയേൽപ്പിക്കുകയും ചെയ്തു. ഒരു ഗോളിന് ലീഡ് നേടിയതിന് ശേഷമാണ് ബാഴ്‌സ മത്സരം കൈവിട്ട് കളഞ്ഞത്. ഈ മത്സരത്തിനിടെ ബാഴ്‌സ പരിശീലകൻ കൂമാന് റെഡ് കാർഡ് കാണേണ്ടി വന്നിരുന്നു.ഫോർത്ത് ഒഫീഷ്യലിനോട് അപമര്യാദയായി പെരുമാറി എന്ന കാരണത്താലാണ് കൂമാന് റെഡ് നൽകിയത്. എന്നാൽ അദ്ദേഹം തന്നെ അപമാനിക്കുകയായിരുന്നു എന്നാണ് കൂമാന്റെ ആരോപണം.ശ്രദ്ധ ആകർഷിക്കാൻ വേണ്ടിയാണ് ഫോർത്ത് ഒഫീഷ്യൽ ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം തന്നെ അപമാനിക്കുകയാണ് ചെയ്തത് എന്നുമാണ് കൂമാൻ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
🗣 "It was the fourth official who insulted me!"
— MARCA in English (@MARCAinENGLISH) April 29, 2021
Koeman was left baffled by his sending off tonight 🤷♂️https://t.co/Fq6jR7k74D pic.twitter.com/3bNiOVDOsG
” എനിക്കൊന്നും മനസ്സിലാവുന്നില്ല.ഞാൻ ഫോർത്ത് ഒഫീഷ്യലിനെ അപമാനിച്ചു എന്നാണ് ഇവർ പറയുന്നത്.ഞാൻ മോശമായ രീതിയിൽ ഒന്നും തന്നെ പറഞ്ഞിട്ടില്ല.ഞാൻ അദ്ദേഹത്തെ അപമാനിച്ചിട്ടില്ല.പക്ഷെ ഫോർത്ത് ഒഫീഷ്യലിന് ശ്രദ്ധ ആകർഷിക്കണമെങ്കിൽ ഞാൻ എന്തെങ്കിലുമൊക്കെ പറഞ്ഞു കാണും.അദ്ദേഹം നല്ല രീതിയിലല്ല എന്നോട് പെരുമാറിയത്.അദ്ദേഹം എന്നെ അപമാനിച്ചു.ഞാൻ പറയാത്ത കാര്യങ്ങളെ കുറിച്ച് അവർക്ക് റിപ്പോർട്ട് ചെയ്യണമെങ്കിൽ, അവർ അങ്ങനെ ചെയ്യട്ടെ ” കൂമാൻ പറഞ്ഞു.
'What a character' – Why Koeman was sent off against Granada https://t.co/BFHvJTEzkB
— SPORT English (@Sport_EN) April 29, 2021