അത്‌ലെറ്റിക്കോ താരം ട്രിപ്പിയറിനെ പത്ത് ആഴ്ച്ചത്തേക്ക് ഫുട്ബോളിൽ നിന്നും വിലക്കി !
അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ ഇംഗ്ലീഷ് ഡിഫൻഡർ കീറൻ ട്രിപ്പിയറിനെ ഫുട്ബോളിൽ നിന്നും പത്ത് ആഴ്ച്ചത്തേക്ക് വിലക്കി. താരത്തിന് വിലക്കേർപ്പെടുത്തിയതായി ഇന്നലെയാണ് ഫുട്ബോൾ അസോസിയേഷൻ പാനൽ അറിയിച്ചത്. ബെറ്റിംഗ് നിയമങ്ങൾ തെറ്റിച്ചതിനാണ് ട്രിപ്പിയറിന് ഈ വിലക്കുകൾ നേരിടേണ്ടി വന്നത്. പത്ത് ആഴ്ച്ചത്തേക്ക് വേൾഡ് വൈഡ് ഫുട്ബോൾ ബാൻ ആണ് ട്രിപ്പിയറിന് ലഭിച്ചിരിക്കുന്നത്. കൂടാതെ 70000 പൗണ്ട് പിഴയും താരത്തിന് വിധിച്ചിട്ടുണ്ട്. 2019 ജൂലൈയിലാണ് ഈ സംഭവവികാസങ്ങൾ നടന്നത്. താരം ടോട്ടൻഹാമിൽ നിന്നും അത്‌ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറുന്ന സമയമായിരുന്നു അത്.
Atletico Madrid and England defender Kieran Trippier has been suspended for 10 weeks and fined 70,000 pounds ($94,052.00) following a breach of betting rules, the Football Association said on Wednesday. https://t.co/x20ii7hFA0
— Reuters Sports (@ReutersSports) December 23, 2020
ഫുട്ബോളിന്റെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും താരത്തെ വിലക്കിയിട്ടുണ്ട്. ഇതോടെ അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ പന്ത്രണ്ട് മത്സരങ്ങൾ താരത്തിന് നഷ്ടമാവും. ചാമ്പ്യൻസ് ലീഗിലെ ഒരു പ്രീ ക്വാർട്ടർ പോരാട്ടവും താരത്തിന് നഷ്ടമാവും. ഫെബ്രുവരി ഇരുപത്തിമൂന്നിന് സ്വന്തം മൈതാനത്ത് വെച്ച് ചെൽസിക്കെതിരെ നടക്കുന്ന മത്സരമാണ് ട്രിപ്പിയറിന് ചാമ്പ്യൻസ് ലീഗിൽ നഷ്ടമാവുക. മാർച്ച് ഏഴാം തിയ്യതി നടക്കുന്ന മാഡ്രിഡ് ഡെർബിയിൽ താരം തിരിച്ചെത്തിയേക്കും. നിലവിൽ ലാലിഗയിൽ ഒന്നാം സ്ഥാനത്താണ് അത്‌ലെറ്റിക്കോ മാഡ്രിഡ്. താരത്തിനേറ്റ ഈ വിലക്ക് അത്‌ലെറ്റിക്കോക്ക് വൻ തിരിച്ചടിയാണ്.
Atletico Madrid right-back Kieran Trippier has been banned from all football for 10 weeks and fined £70,000 for breaching the FA's anti-betting rules pic.twitter.com/8wCoXj09km
— B/R Football (@brfootball) December 23, 2020