അത്ലെറ്റിക്കോക്ക് അടിതെറ്റി, ഒരു ഗോൾ വിജയവുമായി റയൽ!
ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ അത്ലെറ്റിക്കോ മാഡ്രിഡിന് അടിതെറ്റി. ഇന്നലെ ലെവാന്റയോടാണ് അത്ലെറ്റിക്കോ പരാജയം ഏറ്റുവാങ്ങിയത്.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലെവാന്റെ അത്ലേറ്റിക്കോയെ തോൽപ്പിച്ചത്. ഇതോടെ ഒന്നാം സ്ഥാനക്കാരായ അത്ലെറ്റിക്കോക്ക് കനത്ത തിരിച്ചടിയേറ്റു.മത്സരത്തിന്റെ മുപ്പതാം മിനിറ്റിൽ ഹോസെ ലൂയിസ് മൊറാലെസാണ് ലെവാന്റെയുടെ ആദ്യ ഗോൾ നേടിയത്.പിന്നീട് മത്സരം അവശേഷിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ജോർഗേ ഡി ഫ്രൂട്ടോസ് രണ്ടാം ഗോളും നേടി.നിലവിൽ പോയിന്റ് ടേബിളിൽ അത്ലെറ്റിക്കോ ഒന്നാമത് തന്നെയാണ്.23 മത്സരങ്ങളിൽ നിന്ന് 55 പോയിന്റാണ് അത്ലെറ്റിക്കോയുടെ സമ്പാദ്യം. റയൽ മാഡ്രിഡ് തൊട്ടുപിറകിലുണ്ട്.24 മത്സരങ്ങളിൽ നിന്ന് 52 പോയിന്റാണ് റയലിനുള്ളത്.
Barcelona and Real Madrid watching Atleti drop more points 👀 pic.twitter.com/gZoYDPQHQN
— B/R Football (@brfootball) February 20, 2021
അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡ് വിജയിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് റയൽ വല്ലഡോലിഡിനെ തകർത്തു വിട്ടത്.കാസമിറോയാണ് റയലിന്റെ വിജയഗോൾ നേടിയത്. മത്സരത്തിന്റെ 65-ആം മിനുട്ടിൽ ടോണി ക്രൂസിന്റെ പാസിൽ നിന്നാണ് കാസമിറോ ഗോൾ നേടിയത്. ജയത്തോടെ റയൽ പോയിന്റ് ടേബിളിൽ രണ്ടാമതാണ്.24 മത്സരങ്ങളിൽ നിന്ന് 52 പോയിന്റാണ് റയലിനുള്ളത്. സൂപ്പർ താരങ്ങളുടെ അഭാവത്തിലായിരുന്നു റയൽ ഇന്നലെ കളത്തിലിറങ്ങിയത്. ഇനി ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റക്കെതിരെയാണ് റയലിന്റെ മത്സരം.
Atletico Madrid 0⃣
— Goal (@goal) February 20, 2021
Levante 2⃣
We know which managers are smiling tonight…😏 pic.twitter.com/YNzMBqzUtM