അത്ലെറ്റിക്കോക്കെതിരെയുള്ള മത്സരം,ഷെഡ്യൂളിനെതിരെ വിമർശനമുയർത്തി കൂമാൻ !

ഈ വരുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷമാണ് എഫ്സി ബാഴ്സലോണക്ക് കരുത്തരായ അത്ലെറ്റിക്കോ മാഡ്രിഡിനെ നേരിടാനുള്ളത്. നവംബർ ഇരുപത്തിയൊന്നിന് ശനിയാഴ്ച്ചയാണ് ബാഴ്സ അത്ലെറ്റിക്കോയെ നേരിടുന്നത്. എന്നാൽ അതിന് ഒരു ദിവസം മുമ്പേ, അതായത് വ്യാഴാഴ്ച്ച മാത്രമേ താരങ്ങൾ അന്താരാഷ്ട്രഡ്യൂട്ടി കഴിഞ്ഞ് ക്ലബ്ബിൽ തിരിച്ചെത്തുകയൊള്ളൂ. ആവിശ്യമായ വിശ്രമമോ പരിശീലനമോ ലഭിക്കാതെ ഉടനെ തന്നെ അടുത്ത മത്സരം കരുത്തരായ എതിരാളികൾക്കെതിരെ ബാഴ്സ കളിക്കേണ്ടി വരും. ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ബാഴ്‌സ പരിശീലകൻ റൊണാൾഡ് കൂമാൻ. തങ്ങൾക്ക് ആവിശ്യമായ സമയം ലഭിക്കില്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്. ഡയാറിയോ സ്പോർട്ട് ആണ് കൂമാന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

” ഞങ്ങളുടെ ക്ലബ്ബിൽ ഒരുപാട് അന്താരാഷ്ട്രതാരങ്ങളുണ്ട്. തീർച്ചയായും അത് ഞങ്ങൾ ഇഷ്ടപ്പെടുന്ന ഒന്ന് തന്നെയാണ്. പക്ഷെ അവർ ഇവിടെയുണ്ടാവാനാണ് ഞാൻ ഏറെ ആഗ്രഹിക്കുന്നത്. എന്തെന്നാൽ ഞങ്ങൾക്ക് കൂടുതലായി ടാക്ടിക്കൽ കാര്യങ്ങളെ പറ്റി പഠിക്കേണ്ടതും പ്രവർത്തിക്കേണ്ടതുമുണ്ട്. പക്ഷെ മത്സരഷെഡ്യൂളുകൾ വളരെ തിരക്കേറിയതാണ് എന്നത് ഞങ്ങൾക്ക് അറിയാം. വ്യാഴാഴ്ച്ചയാണ് താരങ്ങൾ അന്താരാഷ്ട്ര ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തുക. ശനിയാഴ്ച്ച ഞങ്ങൾക്ക് അത്ലെറ്റിക്കോ മാഡ്രിഡിനോട് കളിക്കുകയും വേണം. അത് ബുദ്ധിമുട്ടേറിയ കാര്യമാണ് ” കൂമാൻ പറഞ്ഞു. നവംബർ 21- ന് മുമ്പുള്ള ബുധനാഴ്ച്ച സ്പെയിൻ, ഹോളണ്ട്, ഫ്രാൻസ്, പോർച്ചുഗൽ, ജർമ്മനി, അർജന്റീന എന്നിവരെല്ലാം തന്നെ കളിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *