അത്ലറ്റിക്കോ താരത്തെ കൊണ്ടുവരാൻ ആഗ്രഹമുണ്ടായിരുന്നു:മത്സരത്തിന് മുന്നേ സാവി പറഞ്ഞത്.
ഇന്ന് ലാലിഗയിൽ നടക്കുന്ന പതിനഞ്ചാം റൗണ്ട് പോരാട്ടത്തിൽ എഫ്സി ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം അരങ്ങേറുക. ബാഴ്സയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. നിലവിൽ അത്ലറ്റിക്കോ മൂന്നാം സ്ഥാനത്തും ബാഴ്സലോണ നാലാം സ്ഥാനത്തുമാണ്. ഒരു കടുത്ത പോരാട്ടം തന്നെ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
ഈ മത്സരത്തിനു മുന്നോടിയായി ഉള്ള പത്രസമ്മേളനത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ സ്പാനിഷ് സൂപ്പർതാരമായ ആൽവരോ മൊറാറ്റയെ കുറിച്ച് ചില കാര്യങ്ങൾ ബാഴ്സയുടെ പരിശീലകനായ സാവി പറഞ്ഞിട്ടുണ്ട്. താൻ ബാഴ്സയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ച താരമാണ് മൊറാറ്റ എന്നാണ് സാവി വെളിപ്പെടുത്തിയിട്ടുള്ളത്. താൻ അതിനു വേണ്ടി ശ്രമിച്ചിരുന്നുവെന്നും എന്നാൽ അത് നടന്നില്ല എന്നും സാവി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🔵🔴 Xavi: “I spoke to Álvaro Morata as I wanted to bring him to Barça, it’s true”.
— Fabrizio Romano (@FabrizioRomano) December 2, 2023
“It was a possibility, we discussed in the past about that… he’s very good player, hard worker, I really like him a lot”. pic.twitter.com/S7HPee2Vt4
” ഞാൻ അദ്ദേഹത്തെ സൈൻ ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്നുള്ളത് സത്യമാണ്. ഒരു സാധ്യതയും ഇവിടെയുണ്ടായിരുന്നു.ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു.അദ്ദേഹത്തെ കൊണ്ടുവരാനുള്ള ആഗ്രഹം ഞാൻ അദ്ദേഹത്തോട് പറയുകയും.പക്ഷേ പിന്നീട് അത് നടന്നില്ല.ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു മുന്നേറ്റ നിര താരമാണ് അദ്ദേഹം.ടീമിന് വേണ്ടി വളരെയധികം വർക്ക് ചെയ്യുന്ന ഒരു താരമാണ് അദ്ദേഹം.സ്‌പേസുകൾ കൃത്യമായി മുതലെടുക്കാൻ അദ്ദേഹത്തിന് കഴിയും.ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു.മൊറാറ്റയും ഗ്രീസ്മാനും ചേരുമ്പോൾ അത്ലറ്റിക്കോക്ക് ഒരു വേൾഡ് ക്ലാസ് ഫോർവേഡ് ലൈൻ ഉണ്ടാകുന്നു ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
ഈ സീസണൽ മികച്ച പ്രകടനം നടത്താൻ മൊറാറ്റക്ക് സാധിക്കുന്നുണ്ട്.ആകെ 12 ഗോളുകൾ അദ്ദേഹം ഈ സീസണിൽ സ്വന്തമാക്കിയിട്ടുണ്ട്.അതേസമയം ഗ്രീസ്മാനും മിന്നുന്ന ഫോമിലാണ്. 13 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്.