അത്ലറ്റിക്കോ കിരീടം നേടിയതിൽ സന്തോഷം, എന്റെ ഭാഗത്തും പിഴവ് പറ്റി : ഗ്രീസ്‌മാൻ

ഇന്നലെ ലാലിഗയിൽ നടന്ന അവസാന മത്സരത്തിൽ ബാഴ്സ എയ്ബറിനെ കീഴടക്കിയപ്പോൾ വിജയഗോൾ നേടിയത് ഗ്രീസ്മാനായിരുന്നു. എന്നാൽ ഇന്നലെ തന്നെയാണ് ഗ്രീസ്‌മാന്റെ മുൻ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡ്‌ ലാലിഗ കിരീടം ചൂടിയതും. അത്ലറ്റിക്കോ കിരീടം ചൂടിയതിൽ സന്തോഷം പ്രകടിപ്പിച്ച ഗ്രീസ്‌മാൻ അവരെ അഭിനന്ദിക്കാനും മറന്നില്ല. “അത്ലറ്റിക്കോക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു.അവരുടെ കാര്യത്തിൽ എനിക്ക് ശരിക്കും സന്തോഷമുണ്ട്.ചോലോയും കൊക്കെയുമടങ്ങുന്ന എന്റെ ഒത്തിരി സുഹൃത്തുകൾ അവിടെയുണ്ട്.ഈ കിരീടം അത്ലറ്റിക്കോ ആരാധകർ അർഹിക്കുന്നതാണ് ” ഗ്രീസ്‌മാൻ ഇന്നലത്തെ മത്സരത്തിന് ശേഷം പറഞ്ഞു.

അതേസമയം നിർണായക മത്സരങ്ങളിൽ ബാഴ്സക്ക് കാലിടറിയെന്നും പലപ്പോഴും താൻ അവസരങ്ങൾ പാഴാക്കിയെന്നും ഗ്രീസ്‌മാൻ തുറന്നു സമ്മതിച്ചു. ചിലപ്പോൾ തന്റെ ഭാഗത്തും പിഴവുകൾ ഉണ്ടായിരുന്നുവെന്നും ഗ്രീസ്‌മാൻ കൂട്ടിച്ചേർത്തു. ” ഞങ്ങൾക്കിപ്പോഴും വേദനയുണ്ട്.പല നിർണായക മത്സരങ്ങളിലും ഞങ്ങൾക്ക് കാലിടറി. ഇനി അടുത്ത സീസണിന് വേണ്ടി തയ്യാറാവേണ്ടതും. എല്ലാ കിരീടങ്ങളും നേടാൻ ഞങ്ങൾ തയ്യാറെടുക്കണം.ചില സമയങ്ങളിൽ അറ്റാക്കിങ്ങിൽ ഞങ്ങൾ പിഴവുകൾ വരുത്തിയിരുന്നു.ഞാനും അവസരങ്ങൾ നഷ്ടപ്പെടുത്തിയിരുന്നു.ഇനി ഞങ്ങൾ വർക്ക്‌ ചെയ്തു കൊണ്ട് ഇമ്പ്രൂവ് ആവേണ്ടതുണ്ട് ” ഗ്രീസ്‌മാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *