അത്ലറ്റിക്കോയുടെ മുറ്റത്ത് വിജയനൃത്തം ചവിട്ടി വിനീഷ്യസും സംഘവും,മെസ്സി ഗോളിൽ പിഎസ്ജി!
ഇന്നലെ ലാലിഗയിൽ നടന്ന മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്.അത്ലറ്റിക്കോയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ റോഡ്രിഗോ,വാൽവെർദെ എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്. ജയത്തോടെ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്താണ്. 6 മത്സരങ്ങളിൽ ആറും വിജയിച്ചു 18 പോയിന്റാണ് റയലിന് ഉള്ളത്.
മത്സരത്തിന്റെ പതിനെട്ടാം മിനിറ്റിലാണ് റോഡ്രിഗോയുടെ ഗോൾ പിറന്നത്.ചുവാമെനിയുടെ മനോഹരമായ പാസ് റോഡ്രിഗോ ഫിനിഷ് ചെയ്യുകയായിരുന്നു. ഈ ഗോളിന്റെ സെലിബ്രേഷൻ ആയി കൊണ്ട് വിനീഷ്യസും റോഡ്രിഗോയും ഡാൻസ് ചെയ്തതും വളരെയധികം ശ്രദ്ധേയമായി.36ആം മിനുട്ടിലാണ് വാൽവെർദെയുടെ ഗോൾ വന്നത്.താൻ നടത്തിയ മുന്നേറ്റം ഗോളാക്കി മാറ്റാൻ വിനീഷ്യസിന് കഴിഞ്ഞില്ലെങ്കിലും റീബൗണ്ട് ലഭിച്ച ബോൾ വാൽവെർദെ ഗോളാക്കി മാറ്റുകയായിരുന്നു.മത്സരത്തിന്റെ 83ആം മിനുട്ടിലാണ് ഹെർമോസോ അത്ലറ്റിക്കോയുടെ ഗോൾ കണ്ടെത്തിയത്. പിന്നാലെ താരം റെഡ് കാർഡ് കണ്ട് പുറത്തു പോവുകയും ചെയ്തു. മത്സരത്തിന്റെ ഫൈനൽ മുഴങ്ങിയപ്പോൾ റയൽ മാഡ്രിഡ് വിജയിച്ചുകൊണ്ടാണ് കളം വിട്ടത് .
We're entering the first international break of the season and Real Madrid still haven't lost or drawn a game.
— ESPN FC (@ESPNFC) September 18, 2022
Royalty 👑 pic.twitter.com/sHSC6JZ1Vh
അതേസമയം ഇന്നലെ ലീഗ് വണ്ണിൽ നടന്ന എട്ടാം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജി വിജയം നേടിയിട്ടുണ്ട്. എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി ലിയോണിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ ഗോളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെയാണ് മെസ്സിയുടെ ഗോൾ പിറന്നിട്ടുള്ളത്. നെയ്മറുടെ അസിസ്റ്റിൽ നിന്നാണ് മെസ്സി ഗോൾ നേടിയത്.ഈയൊരു ഗോളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്. നിലവിൽ 22 പോയിന്റുള്ള പിഎസ്ജി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.ഇനി നീസാണ് പിഎസ്ജിയുടെ അടുത്ത എതിരാളികൾ.