അത്ലറ്റിക്കോയിലെ ആളുകൾ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നില്ല: പോർച്ചുഗീസ് സൂപ്പർതാരത്തെക്കുറിച്ച് സിമയോണി
അത്ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകനായ ഡിയഗോ സിമയോണിയും പോർച്ചുഗീസ് സൂപ്പർ താരമായ ജോവോ ഫെലിക്സും തമ്മിലുള്ള ബന്ധം കഴിഞ്ഞ സീസണിൽ തന്നെ വഷളായിരുന്നു.അതുകൊണ്ടാണ് ചെൽസിയിലേക്ക് അദ്ദേഹം ലോൺ അടിസ്ഥാനത്തിൽ പോയത്.അവിടെ പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് ബാഴ്സലോണയിലേക്ക് ഫെലിക്സ് ലോൺ അടിസ്ഥാനത്തിൽ വരികയായിരുന്നു. മോശമല്ലാത്ത ഒരു പ്രകടനം ബാഴ്സക്ക് വേണ്ടി ഇപ്പോൾ ഫെലിക്സ് നടത്തുന്നുണ്ട്.
ഏതായാലും താരത്തെക്കുറിച്ച് ചില കാര്യങ്ങൾ അർജന്റൈൻ പരിശീലകനായ സിമയോണി പങ്കുവെച്ചിട്ടുണ്ട്. അതായത് അത്ലറ്റിക്കോയിലെ ആളുകൾ ഫെലിക്സിനെ ഇഷ്ടപ്പെടുന്നില്ല എന്നാണ് സിമയോണി പറഞ്ഞിട്ടുള്ളത്. അദ്ദേഹം ബാഴ്സലോണയിൽ തിളങ്ങുന്നതിൽ തങ്ങൾക്ക് സന്തോഷമേയുള്ളൂ എന്നും സിമയോണി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🔴⚪️ Simeone: “Anything happening with João Félix in June will be great for us”.
— Fabrizio Romano (@FabrizioRomano) November 14, 2023
“If he stays at Barça, we will receive big amount of money. If he returns to Atléti, we have three years left on his contract to give us his contribution”, told @ellarguero. pic.twitter.com/qrElaVl0vx
“ഫെലിക്സിന്റെ ബുദ്ധിമുട്ടിന് അദ്ദേഹം തന്നെയാണ് കാരണം.അത്ലറ്റിക്കോയിലുള്ള ആളുകൾ അത് ഇഷ്ടപ്പെടുന്നില്ല. ഞങ്ങളുടെ ആശയങ്ങൾ പിന്തുടരാൻ നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഇവിടെ തുടരുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.അദ്ദേഹം മികച്ച രൂപത്തിൽ തിളങ്ങുകയാണെങ്കിൽ അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം നല്ല കാര്യമാണ്.അദ്ദേഹം ബാഴ്സലോണയിൽ തന്നെ തുടരുകയാണെങ്കിൽ അത് ഞങ്ങൾക്ക് കൂടുതൽ വരുമാനം നേടിത്തരും. അദ്ദേഹത്തിന് മടങ്ങി വരണമെന്നുണ്ടെങ്കിൽ ഇവിടേക്ക് മടങ്ങി വരാം ” ഇതാണ് അത്ലറ്റിക്കോയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ബാഴ്സലോണക്ക് വേണ്ടി ആകെ 14 മത്സരങ്ങളാണ് ഈ സീസണിൽ ഫെലിക്സ് കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 3 ഗോളുകളും 4 അസിസ്റ്റുകളും ഈ പോർച്ചുഗീസ് സൂപ്പർതാരം സ്വന്തമാക്കിയിട്ടുണ്ട്. താരം അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മടങ്ങിപ്പോവാനുള്ള സാധ്യത കുറവാണ്. കാരണം ഡിയഗോ സിമയോണിക്ക് കീഴിൽ കളിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.