അത്ലറ്റിക്കോക്ക് വിജയിക്കാനായില്ല, പ്രതീക്ഷയോടെ റയലും ബാഴ്സയും!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ അത്ലറ്റിക്കോക്ക് സമനിലകുരുക്ക്. റയൽ ബെറ്റിസാണ് അത്ലറ്റിക്കോയെ സമനിലയിൽ തളച്ചത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ അത്ലറ്റിക്കോ ലീഡ് നേടിയിരുന്നു.എന്നാൽ ഇരുപതാം മിനുട്ടിൽ ബെറ്റിസ് സമനില ഗോൾ നേടുകയായിരുന്നു. സമനില വഴങ്ങിയെങ്കിലും അത്ലറ്റിക്കോ ഒന്നാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.30 മത്സരങ്ങളിൽ നിന്ന് 67 പോയിന്റാണ് അത്ലറ്റിക്കോയുടെ സമ്പാദ്യം.ഇത്രയും മത്സരങ്ങളിൽ നിന്ന് 66 പോയിന്റുള്ള റയൽ രണ്ടാമതാണ്.65 പോയിന്റുള്ള ബാഴ്സ തൊട്ടുപിറകിൽ മൂന്നാം സ്ഥാനത്തുണ്ട്.
Atletico Madrid – 67 pts
— ESPN FC (@ESPNFC) April 11, 2021
Real Madrid – 66 pts
Barcelona – 65 pts
These next eight matchweeks are going to be 🔥 🔥 🔥 pic.twitter.com/64Uo0nGeOC
സൂപ്പർ താരം ലൂയിസ് സുവാരസിന്റെ അഭാവത്തിലാണ് അത്ലറ്റിക്കോ കളത്തിലേക്കിറങ്ങിയത്.എന്നാൽ അഞ്ചാം മിനുട്ടിൽ തന്നെ ലീഡ് നേടാൻ അത്ലറ്റിക്കോക്കായി.കൊറേയയുടെ അസിസ്റ്റിൽ നിന്ന് കരാസ്ക്കോയാണ് ഗോൾ നേടിയത്. എന്നാൽ ലീഡിന് അധികം ആയുസുണ്ടായിരുന്നില്ല.20-ആം മിനുട്ടിൽ അലക്സ് മൊറീനോയുടെ പാസിൽ നിന്ന് ക്രിസ്ത്യൻ ടെല്ലോ സമനില ഗോൾ നേടുകയായിരുന്നു.പിന്നീട് റയൽ ബെറ്റിസിനോ അത്ലറ്റിക്കോക്കോ ഗോൾ നേടാനായില്ല. ഇതോടെ ലാലിഗയിൽ കിരീടപ്പോരാട്ടം കടുക്കുകയാണ്. റയലും ബാഴ്സയും തൊട്ടുപിറകിലുള്ളത് അത്ലറ്റിക്കോക്ക് തലവേദനയാണ്.അത് മാത്രമല്ല, ബാഴ്സയോട് അത്ലറ്റിക്കോക്ക് ഇനി മത്സരമുണ്ട്.
The point keeps @atletienglish on top, whereas @RealBetis_en stay 6th. ⚖️#LaLigaSantander pic.twitter.com/8FxSybHts7
— LaLiga English (@LaLigaEN) April 11, 2021