അത്ഭുതങ്ങൾ സംഭവിച്ചില്ല, ലപോർട്ട തന്നെ ബാഴ്‌സയുടെ പുതിയ പ്രസിഡന്റ്‌!

അത്ഭുതങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല. ബാഴ്സയുടെ പുതിയ പ്രസിഡന്റ്‌ ആയി ജോൺ ലപോർട്ടയെ തിരഞ്ഞെടുത്തു. ഇന്നലെയായിരുന്നു പ്രസിഡൻഷ്യൽ ഇലക്ഷൻ നടന്നത്. ഇന്നലെ തന്നെ വോട്ടെണ്ണൽ പൂർത്തിയാവുകയായിരുന്നു.വിക്ടർ ഫോണ്ട്, അന്റോണി ഫ്രയ്ക്സ എന്നിവരെ പിന്തള്ളിയാണ് ലപോർട്ട ഒരിക്കൽ കൂടി ബാഴ്സയുടെ പ്രസിഡന്റ്‌ ആയത്.ആകെ രേഖപ്പെടുത്തിയ വോട്ടുകളിൽ 54.28 ശതമാനവും നേടികൊണ്ടാണ് ലപോർട്ടയുടെ ബാഴ്സയുടെ പ്രസിഡന്റ്‌ ആവുന്നത്. ആകെ 30184 വോട്ടുകളാണ് ലപോർട്ടക്ക് ലഭിച്ചത്. അതേസമയം വിക്ടർ ഫോണ്ടിന് 16679 വോട്ടുകളും ഫ്രയ്ക്സക്ക് 4769 വോട്ടുകളുമാണ് ലഭിച്ചത്.

ഇത് രണ്ടാം തവണയാണ് ലപോർട്ടയുടെ പ്രസിഡന്റ്‌ ആവുന്നത്.മുമ്പ് 2003 മുതൽ 2010 വരെ ബാഴ്‌സയുടെ പ്രസിഡന്റ്‌ ഇദ്ദേഹമായിരുന്നു. ഇദ്ദേഹമാണ് പെപ് ഗ്വാർഡിയോളയെ പരിശീലകനായി നിയമിച്ചത്. തുടർന്ന് ബാഴ്സ കിരീടങ്ങൾ വാരികൂട്ടുന്നതാണ് കാണാനായത്. ഏതായാലും നിലവിൽ കാര്യങ്ങൾ ലപോർട്ടക്ക് ഒട്ടും അനുകൂലമല്ല. നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ലപോർട്ടയെ ബാഴ്സയിൽ കാത്തിരിക്കുന്നത്. ഇവയെല്ലാം തരണം ചെയ്തു കൊണ്ട് ബാഴ്സയെ സുവർണകാലഘട്ടത്തിലേക്ക് കൊണ്ടുപോവാൻ ലപോർട്ടക്ക് സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഏതായാലും ബാഴ്സയിൽ കാതലായ മാറ്റങ്ങൾക്ക് ഇനി സാക്ഷ്യം വഹിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *