അതിരുവിട്ട ദേഷ്യം, ബുദ്ധിമുട്ടാണെന്ന് തുറന്നു പറഞ്ഞ് റാഫീഞ്ഞ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയിക്കാൻ ബാഴ്സലോണക്ക് സാധിച്ചിരുന്നില്ല.ഗിറ്റാഫെയായിരുന്നു ബാഴ്സയെ ഗോൾ രഹിത സമനിലയിൽ തളച്ചത്.തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബാഴ്സ ഗോൾ രഹിത സമനില വഴങ്ങുന്നത്. അതിനുമുൻപ് കോപ ഡെൽ റേയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് റയലിനോട് ബാഴ്സ പരാജയപ്പെടുകയും ചെയ്തിരുന്നു

തന്നെ കളിക്കളത്തിൽ നിന്നും പിൻവലിക്കുന്ന സമയത്ത് നിരാശ മൂലം ദേഷ്യം പ്രകടിപ്പിക്കുന്ന ഒരു താരമാണ് റാഫീഞ്ഞ.ഇന്നലത്തെ മത്സരത്തിലും അത് അദ്ദേഹം ആവർത്തിച്ചിരുന്നു. സൈഡ് ബെഞ്ചിലാണ് അദ്ദേഹം തന്റെ ദേഷ്യം പ്രകടിപ്പിക്കാനുള്ളത്.ഈ അതിരുവിട്ട ദേഷ്യ പ്രകടനത്തെ കുറിച്ച് റാഫിഞ്ഞ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ഈ ദേഷ്യം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണെന്നും ഇതൊക്കെ സാധാരണമായ ഒരു കാര്യം മാത്രമാണ് എന്നുമാണ് റാഫീഞ്ഞ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അവസാനമായി ഞാൻ ദേഷ്യം പ്രകടിപ്പിച്ച സമയത്ത് ഞാൻ പറഞ്ഞത്, ഇത് അവസാനത്തേതാക്കാൻ ശ്രമിക്കുമെന്നായിരുന്നു.പക്ഷേ അത് വളരെയധികം ബുദ്ധിമുട്ടാണ്. ചില സമയങ്ങളിൽ കളത്തിൽ തുടരാനും ടീമിനെ സഹായിക്കാനും നാം ആഗ്രഹിക്കും.ഞങ്ങൾക്ക് വിജയിക്കാൻ വേണ്ടി ഗോൾ ആവശ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ദേഷ്യം വന്നു എന്നുള്ളത് സ്വാഭാവികമാണ്. സമനിലയിൽ കുരുങ്ങി നിൽക്കുന്നത് ഞങ്ങളെ അസ്വസ്ഥരാക്കിയിരുന്നു. കളത്തിൽ തുടരാൻ ഞാൻ ആഗ്രഹിക്കാറുണ്ട്. പക്ഷേ നമ്മുടെ സഹതാരവും കളത്തിലേക്ക് വന്ന് ടീമിനെ സഹായിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ളത് ഞാൻ മനസ്സിലാക്കുന്നു “റാഫീഞ്ഞ പറഞ്ഞു.

ലാലിഗയിൽ 27 മത്സരങ്ങൾ കളിച്ചിട്ടുള്ള ഈ ബ്രസീലിയൻ സൂപ്പർതാരം 6 ഗോളുകളും നാല് അസിസ്റ്റുകളും ആണ് ബാഴ്സക്ക് വേണ്ടി സ്വന്തമാക്കിയിട്ടുള്ളത്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരുപക്ഷേ ക്ലബ്ബ് ഒഴിവാക്കാൻ സാധ്യതയുണ്ട്. പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിക്ക് ഈ താരത്തിൽ താല്പര്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *