അതവന്റെ പ്രശ്നമാണ്,തന്നെ കിറ്റ്മാനാക്കാൻ പോലും കൊള്ളില്ലെന്ന് പരിഹസിച്ച ബെറ്റിസ് ക്യാപ്റ്റന് മറുപടി നൽകി കൂമാൻ !
ലാലിഗയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ റയൽ ബെറ്റിസിനെയാണ് നേരിടുന്നത്. എന്നാൽ മത്സരത്തിന് മുമ്പ് തന്നെ ഇരുക്ലബുകളും തമ്മിലുള്ള വാക്ക്പോരിന് തുടക്കം കുറിച്ചിരുന്നു. റയൽ ബെറ്റിസിന്റെ നായകൻ വോക്വിൻ ആണ് ബാഴ്സ പരിശീലകൻ കൂമാനെ പരിഹസിച്ചിരുന്നത്. മുമ്പ് കൂമാന് കീഴിൽ വലൻസിയയിൽ വോക്വിൻ കളിച്ചിരുന്നു. അന്ന് മോശം പ്രകടനമായിരുന്നു വലൻസിയയുടെ ഭാഗത്തു നിന്നുണ്ടായിരുന്നത്. 2007/08 സീസണിൽ ആയിരുന്നു അത്. 34 മത്സരങ്ങളിൽ കേവലം 11 എണ്ണത്തിൽ മാത്രമാണ് വലൻസിയക്ക് വിജയം നേടാൻ സാധിച്ചിരുന്നത്. ലീഗിൽ പതിനഞ്ചാം സ്ഥാനത്ത് ഫിനിഷ് വലൻസിയ ഉടനെ തന്നെ കൂമാനെ പുറത്താക്കിയിരുന്നു. അന്ന് വലൻസിയയിലെ സാന്നിധ്യമായിരുന്ന വോക്വിൻ ഇന്ന് റയൽ ബെറ്റിസിന്റെ നായകനാണ്. തുടർന്ന് കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ തന്റെ മുൻ പരിശീലകനായ കൂമാനെ വോക്വിൻ പരിഹസിച്ചിരുന്നു. ഒരിക്കൽ കൂടി കൂമാന് കീഴിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ” ഒരു കിറ്റ്മാൻ ആയിട്ട് പോലും അദ്ദേഹത്തെ ഞാൻ ആഗ്രഹിക്കുന്നില്ല” എന്നാണ് വോക്വിൻ പറഞ്ഞത്. അദ്ദേഹവുമായി നല്ല പരിചയമല്ല തനിക്കുള്ളതെന്നും കണ്ടാൽ ഒരു ഹായ് മാത്രം പറയെന്നുമായിരുന്നു വോക്വിന്റെ പ്രസ്താവന.
Barcelona boss Koeman responds to Betis captain Joaquin's criticism: "That is his problem" https://t.co/PAMfCi4nAe
— footballespana (@footballespana_) November 6, 2020
എന്നാൽ ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കൂമാൻ. ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ താനില്ലെന്നും അവനു ഇക്കാര്യത്തെ കുറിച്ച് കൂടുതൽ സംസാരിക്കണം എന്നുണ്ടെങ്കിൽ അതവന്റെ മാത്രം പ്രശ്നമാണ് എന്നാണ് കൂമാൻ ഇതിനോട് പ്രതികരിച്ചത്. സ്പാനിഷ് മാധ്യമമായ മാർക്ക കൂമാന്റെ വാക്കുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. ” ഞങ്ങളെ സംബന്ധിച്ചെടുത്തോളം ഒരു താല്പര്യം ജനിപ്പിക്കുന്ന ഒരു വിഷയം സംസാരിക്കാനുണ്ടെന്ന് അറിയാം. പക്ഷെ അതിൽ ഉൾപ്പെടാൻ ഞാനിപ്പോൾ ആഗ്രഹിക്കുന്നില്ല. അവന് അതിനെ കുറിച്ച് കൂടുതൽ സംസാരിക്കണം എന്നുണ്ടെങ്കിൽ, അതവന്റെ മാത്രം പ്രശ്നമാണ്. ഞാൻ ഇപ്പോൾ ഉൾപ്പെട്ടിരിക്കുന്നത് മത്സരത്തിൽ മാത്രമാണ്. അല്ലാതെ വ്യക്തിപരമായ കാര്യങ്ങളിലോ കഴിഞ്ഞു പോയ കാര്യങ്ങളിലോ കൈകടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്കറിയാം അദ്ദേഹം നന്നായിട്ട് സംസാരിക്കുമെന്ന് ” കൂമാൻ പറഞ്ഞു. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:45-നാണ് ബാഴ്സ ബെറ്റിസിനെ നേരിടുന്നത്.
🎩 Koeman no quiso entrar en la polémica dialéctica con el capitán del Betis horas antes del partidohttps://t.co/9FIqlbWbEm
— Mundo Deportivo (@mundodeportivo) November 6, 2020