അടുത്ത പോരാട്ടത്തിന് താൻ തയ്യാറാവുകയാണെന്ന് ഹസാർഡ്
റയൽ മാഡ്രിഡിന്റെ അടുത്ത മത്സരത്തിന് താൻ തയ്യാറാവുകയാണെന്നറിയിച്ച് സൂപ്പർ താരം ഈഡൻ ഹസാർഡ്. കഴിഞ്ഞ ദിവസം പരിശീലനത്തിന് ശേഷം റയൽ മാഡ്രിഡിന്റെ ഔദ്യോഗികചാനലിനോട് സംസാരിക്കുന്ന വേളയിലാണ് താൻ അടുത്ത മത്സരത്തിന് പൂർണ്ണമായും സജ്ജനാവാനുള്ള ഒരുക്കത്തിലാണെന്ന് ആരാധകരെ അറിയിച്ചത്. ഏറെ നാളെത്തെ പരിക്ക് മൂലം വിശ്രമത്തിലായിരുന്ന താരം കഴിഞ്ഞ ആഴ്ച്ചയാണ് ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചത്. എത്രയും പെട്ടന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്താനാവുമെന്നും താരം പ്രത്യാശ പ്രകടിപ്പിച്ചു.
Hazard admits "I need more physical work and more ball work" following Real Madrid's first group training session in two monthshttps://t.co/6fFzR7zU03
— beIN SPORTS USA (@beINSPORTSUSA) May 18, 2020
” ടീം അംഗങ്ങളോടൊപ്പം പരിശീലനം നടത്താനായത് വളരെയധികം സന്തോഷം നൽകുന്നു. ഇപ്പോൾ മത്സരങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. എന്നാലും ഞാൻ സന്തോഷവാനാണ്. രണ്ട് മാസത്തോളമായി ഞാൻ കളത്തിന് പുറത്ത്. അതിനാൽ തന്നെ കൂടുതൽ ഫിസിക്കൽ വർക്കും ബോൾ വർക്കും എനിക്കിപ്പോൾ ആവിശ്യമാണ്. ഞാൻ അടുത്ത മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. പരിശീലനം നല്ല രീതിയിൽ ചെയ്യാൻ കഴിയുന്നുണ്ട്. ആദ്യത്തെ ആഴ്ച്ചത്തെ പരിശീലനം കുറച്ചു അപരിചിതമായി തോന്നിയിരുന്നു. എന്നാലിപ്പോൾ ഗ്രൂപ്പ് ആയിട്ട് നടത്തുന്നതിനാൽ കൂടുതൽ അനുയോജ്യമാണ് “ഹസാർഡ് പറഞ്ഞു.
Eden Hazard in today's training pic.twitter.com/OIZSbpxhtJ
— Hazardista (@Hazardista__10) May 19, 2020
ആദ്യത്തെ ആഴ്ച്ചയിൽ ലാലിഗയിലെ എല്ലാ താരങ്ങളും ഓരോ വ്യക്തികൾ മാത്രമായിട്ടായിരുന്നു പരിശീലനം നടത്തിയിരുന്നത്. എന്നാൽ ഇന്നലെ മുതൽ ടീമുകൾക്ക് ചെറിയ ചെറിയ ഗ്രൂപ്പുകളായി പരിശീലനം നടത്താൻ അനുമതി ലഭിച്ചിട്ടുണ്ട്. എല്ലാ ക്ലബുകളുടെയും ഒട്ടുമിക്ക താരങ്ങളും പരിശീലനം തുടങ്ങി കഴിഞ്ഞു. നിലവിൽ ലീഗിൽ ബാഴ്‌സയാണ് ഒന്നാമത്. കേവലം രണ്ട് പോയിന്റുകൾക്ക് മാത്രം പിറകിലുള്ള റയലാണ് രണ്ടാമത്.
🔛⚽ We are hard at work at #RMCity! #HalaMadrid pic.twitter.com/a6tYp3B6Cl
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) May 19, 2020