അടുത്ത എൽ ക്ലാസിക്കോയിൽ ബാഴ്സ ധരിക്കുക പ്രത്യേകജേഴ്സി, ചിത്രം കാണാം !
ഈ സീസണിലെ അടുത്ത എൽ ക്ലാസിക്കോ നടക്കാനിരിക്കുന്നത് ഏപ്രിൽ 11-നാണ്. ലാലിഗയിലെ ഈ സീസണിലെ രണ്ടാം എൽ ക്ലാസ്സിക്കോയായിരിക്കും അത്. ആദ്യ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡായിരുന്നു വിജയം സ്വന്തമാക്കിയിരുന്നത്. സാന്റിയാഗോ ബെർണാബുവിൽ വെച്ചാണ് ഈ എൽ ക്ലാസിക്കോ നടക്കുക. സ്പാനിഷ് സൂപ്പർ കോപ്പയുടെ ഫൈനലിൽ ഇരുടീമുകളും ഒരുമിച്ച് വന്നാൽ ഒരു എൽ ക്ലാസിക്കോ കൂടി കാണാൻ ആരാധകർക്ക് ഭാഗ്യമുണ്ടാവും. ഏതായാലും ഏപ്രിൽ പതിനൊന്നിന് നടക്കുന്ന എൽ ക്ലാസിക്കോയിൽ എഫ്സി ബാഴ്സലോണ പ്രത്യേക ജേഴ്സിയായിരിക്കും ധരിക്കുക. സ്പാനിഷ് മാധ്യമമായ എഎസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Barça will look the part in El Clásico https://t.co/4uUzRnYZQl #RealMadrid #Barcelona #ElClasico #Puyol
— AS English (@English_AS) January 11, 2021
ബാഴ്സയുടെ മുൻ ഇതിഹാസനായകൻ കാർലെസ് പുയോൾ നേതൃത്വം നൽകുന്ന ഒരു ക്യാമ്പയിനോട് അനുബന്ധിച്ചാണ് ഈ ജേഴ്സി ഇറക്കിയിരിക്കുന്നത്. റയലിനെതിരെയുള്ള മത്സരത്തിൽ മാത്രമാണ് ബാഴ്സ ഈ ജേഴ്സി അണിയുക. ബാഴ്സയുടെ ക്ലബ് കളറുകളും റീജിയണൽ ഫ്ലാഗ് ആയ സെന്യേര ഫ്ലാഗിന്റെ കളറുകളും സംയോജിപ്പിച്ചാണ് ഈ ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ ജനുവരി അവസാനത്തോടെ ബാഴ്സയുടെ ഒഫീഷ്യൽ സ്റ്റോറുകളിൽ നിന്നും ഈ ജേഴ്സി വാങ്ങാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്ലബ്ബിന്റെ മൂല്യങ്ങൾ ഉയർത്തി പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുയോൾ ഈയൊരു ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.
