അങ്ങനെ ഇംഗ്ലീഷ് ടീമുകൾ മാത്രം യൂറോപ്യൻ ഫൈനൽ കളിക്കേണ്ട: ടോറസ്

യൂറോപ്പ ലീഗിൻ്റെ ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുക സ്പാനിഷ് ക്ലബ് വിയ്യാറയലാണ്. സെമി ഫൈനലിൽ യുണൈറ്റഡ് റോമയെ മറികടന്നപ്പോൾ വിയ്യാറയൽ ആഴ്സണലിനെയാണ് പരാജയപ്പെടുത്തിയത്. ആഴ്സണലിന് മുന്നിൽ വിയ്യാറയൽ വീണുപോയിരുന്നെങ്കിൽ ചാമ്പ്യൻസ് ലീഗിലെ പോലെ യൂറോപ്പ ലീഗിലും ഓൾ ഇംഗ്ലീഷ് ഫൈനൽ വരുമായിരുന്നു. അത് സംഭവിക്കാതിരുന്നതിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് വിയ്യാറയൽ താരം പാവു ടോറസ്. യൂറോപ്പ ലീഗിൻ്റെ ഫൈനലിൽ സ്പാനിഷ് ഫുട്ബോളിൻ്റെ പ്രതിനിധികളായി വിയ്യാറയൽ കളിക്കുന്നതിൽ അദ്ദേഹം അഭിമാനിക്കുകയും ചെയ്യുന്നു.

ആഴ്സണലുമായുള്ള സെമി ഫൈനൽ മത്സരശേഷം ടോറസ് പറഞ്ഞതിങ്ങനെ: “ഇത് വൈകാരികമായ നിമിഷങ്ങളാണ്. മുഴുവൻ ക്ലബ്ബും, എല്ലാ ആരാധകരും അതിന് അർഹരാണ്, പ്രസിഡന്റ്, കഴിഞ്ഞ വർഷത്തെ സ്ക്വാഡ്… എല്ലാവരും അർഹിച്ച വിജയമാണിത്. ഫൈനലിൽ എത്തിയതിലൂടെ ഞങ്ങൾ ചരിത്രം കുറിച്ചിരിക്കുകയാണ്. രണ്ട് ഫൈനലുകളിലും ഇംഗ്ലീഷ് ടീമുകൾ മാത്രം കളിച്ചാൽ ശരിയാവില്ലല്ലോ! ഒരു ഫൈനലിൽ സ്പാനിഷ് ഫുട്ബോളിനെ പ്രതിനിധീകരിച്ച് വിയ്യാറയൽ ഉണ്ടാകും എന്നത് സന്തോഷകരമാണ്.” പാവു ടോറസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *