അങ്കിൾ പെരസ് എപ്പോഴും ഇങ്ങനെയാണ്, റയൽ പ്രസിഡന്റിനെ പുകഴ്ത്തി പിക്വേ!
ഈ ട്രാൻസ്ഫർ ജാലകത്തിൽ റയൽ ടീമിലെത്തിക്കാൻ ഏറ്റവും കൂടുതൽ ശ്രമിക്കുന്ന താരമാണ് കിലിയൻ എംബപ്പേ. ഓരോ ട്രാൻസ്ഫർ ജാലകത്തിലും മികച്ച താരങ്ങളെ ടീമിലേക്കെത്തിക്കാൻ റയലിനും പ്രസിഡന്റ് ഫ്ലോറെന്റിനോ പെരെസിനും കഴിയാറുണ്ട്. പെരെസിന്റെ ആ ഒരു കഴിവിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ ബാഴ്‌സ സൂപ്പർ താരമായ ജെറാർഡ് പിക്വേ.അങ്കിൾ പെരസ് എപ്പോഴും ഇങ്ങനെയാണെന്നും നിങ്ങൾക്ക് എന്ത് വേണമെങ്കിലും പെരസിൽ നിന്ന് പ്രതീക്ഷിക്കാം എന്നുമാണ് പിക്വേ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” തന്ത്രപരമായി, അങ്കിൾ പെരസ് എപ്പോഴും ഇങ്ങനെയാണ്.ലൂയിസ് ഫിഗോയെ പെരസ് റയലിൽ എത്തിച്ചപ്പോൾ എന്റെ ആത്മാവിനായിരുന്നു മുറിവേറ്റത്. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയാത്ത കാര്യങ്ങളാണ് അദ്ദേഹം പ്രവർത്തിക്കുക. നിങ്ങൾക്ക് എന്ത് വേണമെങ്കിലും പെരസിൽ നിന്നും പ്രതീക്ഷിക്കാം ” ഇതാണ് റയൽ പ്രസിഡന്റിനെ കുറിച്ച് പിക്വേ പറഞ്ഞത്.
Piqué : “Stratégiquement, tonton Florentino Perez a toujours été le meilleur…” https://t.co/mKclNhw9Cc
— Real France (@realfrance_fr) August 29, 2021
അതേസമയം പിഎസ്ജിയിലെ മെസ്സി-നെയ്മർ കൂട്ടുകെട്ടിനെ കുറിച്ചും പിക്വേ തന്റെ അഭിപ്രായം രേഖപ്പെടുത്തി. ഇരുവരും തമ്മിലുള്ള കെമിസ്ട്രി നന്നായി വർക്ക് ആവുമെന്നാണ് പിക്വേ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മെസ്സിക്കും നെയ്മർക്കും പരസ്പരം നന്നായി അറിയാം.അവർ തമ്മിലുള്ള കെമിസ്ട്രി നന്നായി വർക്ക് ആവും.അവരുടെ കണ്ണ് കൊണ്ട് തന്നെ പരസ്പരം മനസ്സിലാക്കാൻ അവർക്ക് സാധിക്കും.ബോൾ നൽകുമ്പോഴും സ്പേസിലേക്ക് മൂവ് ചെയ്യുമ്പോഴുമെല്ലാം അവർക്ക് മനസ്സിലാക്കാൻ സാധിക്കും.ഫ്രഞ്ച് ലീഗ് വളരെയധികം ഫിസിക്കലാണ്.അത്കൊണ്ട് തന്നെ മെസ്സിക്ക് അഡാപ്റ്റാവാൻ ബുദ്ധിമുട്ടുണ്ടാവും.പക്ഷേ അദ്ദേഹത്തിന് അതിന് പെട്ടന്ന് സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” പിക്വേ പറഞ്ഞു.
പിഎസ്ജിക്കായി അരങ്ങേറ്റം കുറിക്കാൻ മെസ്സിക്ക് കഴിഞ്ഞ ദിവസം സാധിച്ചിരുന്നു. ഇനി ഇന്റർനാഷണൽ ബ്രേക്കിന് ശേഷമായിരിക്കും മത്സരങ്ങൾ നടക്കുക.