അഗ്യൂറോ ബാഴ്സയിൽ, സുവാരസ് പ്രതികരിച്ചതിങ്ങനെ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണയുടെ സൂപ്പർ സ്ട്രൈക്കറായിരുന്ന ലൂയിസ് സുവാരസ് ക്ലബ് വിട്ട് കൊണ്ട് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയത്. തുടർന്ന് മാഡ്രിഡിൽ മിന്നുന്ന പ്രകടനമാണ് സുവാരസ് കാഴ്ച്ചവെച്ചത്. ഫലമായി അത്‌ലറ്റിക്കോ ലാ ലിഗ കിരീടം ചൂടുകയും ചെയ്തു. മറുഭാഗത്തുള്ള ബാഴ്സക്കാവട്ടെ സുവാരസിന്റെ വിടവ് നികത്താൻ സാധിച്ചതുമില്ല. ഇപ്പോഴിതാ ആ സ്ഥാനത്തേക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്ട്രൈക്കർ സെർജിയോ അഗ്യൂറോ എത്തിച്ചിരിക്കുകയാണ് ബാഴ്‌സ. അഗ്യൂറോ ഒരുപാട് കാലം എലൈറ്റ് ലെവലിൽ കളിച്ച താരമാണെന്നും മെസ്സിക്കൊപ്പം കളിക്കാൻ സാധിക്കുന്നത് അദ്ദേഹത്തിന് ഒരുപാട് ഗുണം ചെയ്യുമെന്നുമെന്നുമാണ് സുവാരസ് പറഞ്ഞത്.

” മികച്ച ടീമുകളെ നേരിടുക എന്നുള്ളത് എപ്പോഴും പ്രധാനപ്പെട്ട കാര്യമാണ്. ഒരുപാടുകാലം എലൈറ്റ് ലെവലിൽ കളിച്ച ചരിത്രമുള്ള താരമാണ് അഗ്യൂറോ. അദ്ദേഹം എവിടെയായിരുന്നുവോ അവിടെ തന്റെതായ രേഖപ്പെടുത്തലുകൾ നടത്തിയിട്ടുള്ള താരമാണ് അഗ്യൂറോ. ഇപ്പോൾ അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസ്സിക്കൊപ്പമാണ് കളിക്കാൻ പോകുന്നത്. അത് അഗ്യൂറോയ്ക്ക് ഒരുപാട് ഗുണം ചെയ്യും. മാത്രമല്ല ഇരുവരും നല്ല സുഹൃത്തുക്കൾ കൂടിയാണ്. ഞാൻ ഒരിക്കൽ അഗ്യൂറോയുമായി മീറ്റ് ചെയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കാര്യത്തിൽ എനിക്ക് സന്തോഷമേയുള്ളൂ. ബാഴ്സക്ക് ഒരു മികച്ച താരത്തെയാണ് ലഭിച്ചിരിക്കുന്നത്” സുവാരസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *