സ്‌ക്വാഡിൽ ഇടം നേടി സുവാരസ്, പക്ഷെ കളിക്കുന്ന കാര്യം സംശയത്തിൽ !

യുവേഫ ചാമ്പ്യൻസ് ലീഗിൽ റെഡ്ബുൾ സാൽസ്ബർഗിനെ നേരിടാനുള്ള ഇരുപത്തിയൊന്ന് അംഗ സ്‌ക്വാഡ് അത്ലെറ്റിക്കോ മാഡ്രിഡ്‌ പരിശീലകൻ സിമിയോണി പുറത്തു വിട്ടു. സൂപ്പർ താരം ലൂയിസ് സുവാരസ് ഉൾപ്പെടുന്ന താരനിരയെയാണ് സിമിയോണി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ താരം കളിക്കുന്ന കാര്യം സംശയത്തിലാണെന്ന് പരിശീലകൻ തന്നെ അറിയിച്ചിട്ടുണ്ട്. താരത്തിനെ ചെറിയ തോതിൽ പരിക്ക് അലട്ടുന്നുണ്ട് എന്നാണ് സിമിയോണി അറിയിച്ചത്. ” സുവാരസിനെ സ്‌ക്വാഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഡോക്ടർ പറഞ്ഞത് അദ്ദേഹം ഗ്രൂപ്പിൽ നിന്ന് വിട്ടു നിന്ന് കൊണ്ട് പരിശീലനം ചെയ്യുന്നതായിരിക്കും എന്നാണ്. അദ്ദേഹത്തിന്റെ പുരോഗതി ഞങ്ങൾ പരിശോധിക്കും. അതിന് ശേഷം കളിപ്പിക്കണോ അതോ ബെഞ്ചിലിരുത്തണോ എന്ന് തീരുമാനിക്കും ” സിമിയോണി പറഞ്ഞു.

കഴിഞ്ഞ സുവാരസ് ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. താരം കളിച്ചിട്ടില്ലെങ്കിൽ അത് അത്ലെറ്റിക്കോ മാഡ്രിഡിന് തിരിച്ചടിയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ചാമ്പ്യൻസ് ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ നാണംകെട്ട തോൽവിയായിരുന്നു അത്ലെറ്റിക്കോ മാഡ്രിഡ്‌ ഏറ്റുവാങ്ങിയിരുന്നത്. നാലു ഗോളുകൾക്കാണ് സിമിയോണിയുടെ സംഘം ബയേണിന്റെ മുമ്പിൽ തലകുനിച്ചത്. അത് തന്നെ ഇന്നത്തെ മത്സരം ജയിക്കാനുറച്ചാവും അത്ലെറ്റിക്കോ കളത്തിൽ ഇറങ്ങുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30 ന് അത്ലെറ്റിക്കോ മാഡ്രിഡിന്റെ മൈതാനത്ത് വെച്ചാണ് മത്സരം.
അത്ലെറ്റിക്കോയുടെ സ്‌ക്വാഡ് ഇങ്ങനെയാണ്.

goalkeepers Oblak and Grbic; defenders Trippier, Lodi, Giménez, Hermoso, Felipe, Savic, Manu Sánchez and Ricard: midfielders Torreira, Koke, Lemar, Vitolo, Herrera, Llorente and Germán Valera; and forwards Suárez, Joao Félix, Correa, Saponjic and Sergio Camello.

Leave a Reply

Your email address will not be published. Required fields are marked *