മെസ്സി പിഎസ്ജിയിൽ, ദുഃഖത്തോടെ സാവി പറയുന്നു!
ബാഴ്സയുടെ ഇതിഹാസതാരമായ ലയണൽ മെസ്സി ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടിയാണ് പോരാടിക്കുക. താരത്തെ രണ്ട് വർഷത്തേക്ക് സൈൻ ചെയ്ത കാര്യം പിഎസ്ജി തന്നെ ഫുട്ബോൾ ലോകത്തെ നേരിട്ട് അറിയിക്കുക. ആദ്യമായാണ് സീനിയർ കരിയറിൽ മെസ്സി ആദ്യമായാണ് മറ്റൊരു ക്ലബ്ബിന് വേണ്ടി പന്ത് തട്ടാനൊരുങ്ങത്.നിലവിൽ മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകമുള്ളത്.
അതേസമയം ബാഴ്സ ആരാധകരാവട്ടെ കടുത്ത ദുഃഖത്തിലുമാണ്. അവരുടെ എക്കാലത്തെയും മികച്ച താരത്തെയാണ് ഇപ്പോൾ അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ഏതായാലും ഈ സാഹചര്യത്തെ കുറിച്ച് മുൻ ബാഴ്സ ഇതിഹാസവും മെസ്സിയുടെ സഹതാരവുമായിരുന്ന സാവി ഇപ്പോൾ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. മെസ്സിയുടെ കാര്യത്തിൽ ദുഃഖമുണ്ടെന്നും ക്ലബ്ബിനോട് സഹതാപം തോന്നുന്നു എന്നുമാണ് സാവി അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം ദി ടൈംസിന് ഒരു ഇന്റർവ്യൂ സാവി നൽകിയിരുന്നു. ഇതിലാണ് ഇക്കാര്യത്തെ കുറിച്ച് താരം സംസാരിച്ചത്.
2015: Xavi leaves.
— adil (@Barca19stats) August 10, 2021
2018: Iniesta leaves.
2021: Messi leaves.
Once every three years we lost one of the fantastic three. pic.twitter.com/2qZdZYv5Hn
” എനിക്ക് മെസ്സിയുടെ കാര്യത്തിൽ ദുഃഖമുണ്ട്.അദ്ദേഹത്തിന്റെ കാര്യത്തിൽ ക്ലബ്ബിന് ഒരു പരിഹാരം കാണാൻ കഴിയാതെ പോയതിൽ എനിക്ക് സഹതാപമുണ്ട്.എനിക്കറിയാം മെസ്സിക്ക് ബാഴ്സയിൽ തുടരണമായിരുന്നു എന്ന്.പക്ഷേ അവസാനം അതിന് സാധിച്ചില്ല.എനിക്കിപ്പോൾ ആകെ പറയാനുള്ള കാര്യം അദ്ദേഹത്തെ ബാഴ്സ വളരെയധികം മിസ്സ് ചെയ്യുമെന്നുള്ളതാണ്.എന്നെ സംബന്ധിച്ചിടത്തോളം ബാഴ്സയുടേത് അല്ലാത്ത ഒരു ജേഴ്സിയിൽ അദ്ദേഹത്തെ കാണുക എന്നുള്ളത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്.മെസ്സിയുടെ കാര്യത്തിൽ എനിക്ക് വളരെയധികം ദുഃഖമുണ്ട്.പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗം കണ്ടപ്പോൾ നല്ല ദുഃഖം തോന്നി. ബാഴ്സക്കും അങ്ങനെ തന്നെയായിരിക്കും ” സാവി പറഞ്ഞു.
മെസ്സിയും സാവിയും ഒരുമിച്ച് കളിച്ച കാലഘട്ടത്തിൽ ബാഴ്സ ഏഴ് ലാലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്.ഏതായാലും സാവി, ഇനിയേസ്റ്റ, മെസ്സി ത്രയത്തിൽ ഇനി ഒരാള് പോലും ബാഴ്സയിൽ അവശേഷിക്കുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം.