ഇത് മറ്റൊരു കൂട്ടീഞ്ഞോയാണോ? താരത്തെ പ്രശംസ കൊണ്ട് മൂടി സ്പാനിഷ് മാധ്യമങ്ങൾ !
ഇന്നലത്തെ മത്സരം വീക്ഷിച്ച ഏതൊരു ബാഴ്‌സ ആരാധകനും തൃപ്തി നൽകുന്ന പ്രകടനമാണ് ബ്രസീലിയൻ താരം ഫിലിപ്പെ കൂട്ടീഞ്ഞോയുടെ ഭാഗത്ത് നിന്നുണ്ടായത്. എഴുപത് മിനുട്ടുകൾ മാത്രം കളിച്ച താരം മനം നിറക്കുന്ന പ്രകടനം തന്നെയാണ് പുറത്തെടുത്തത്. പ്രത്യേകിച്ച് അൻസു ഫാറ്റിയുടെ രണ്ടാം ഗോളിന് അസിസ്റ്റ് നൽകിയത് കൂട്ടീഞ്ഞോയായിരുന്നു.മൈതാനമധ്യത്തിൽ നിന്നും ലഭിച്ച പന്തുമായി കുതിച്ച കൂട്ടീഞ്ഞോക്ക് കൃത്യമായ കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു. ഒടുവിൽ വിയ്യാറയൽ പ്രതിരോധനിരയെ കീറിമുറിച്ച് കൊണ്ട് ഒരു കൃത്യമായ പാസ്സ് അൻസു ഫാറ്റിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മികച്ച ഒരു ഫിനിഷിംഗിലൂടെ താരം അത് ഗോളാക്കി മാറ്റുകയായിരുന്നു. കൂമാന് കീഴിൽ കൂട്ടീഞ്ഞോ നടത്തുന്ന മിന്നുന്ന പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണിപ്പോൾ പ്രമുഖസ്പാനിഷ് മാധ്യമങ്ങൾ. ഇത് മറ്റൊരു കൂട്ടീഞ്ഞോയെ പോലെ തോന്നിക്കുന്നു എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്തത്.
Jornais espanhóis elogiam Coutinho após atuação na goleada do Barcelona: "Parece outro" https://t.co/4tfTEGzbuq pic.twitter.com/RUbV62CCeC
— ge (@geglobo) September 28, 2020
സ്പാനിഷ് മാധ്യമങ്ങളായ മാർക്ക, സ്പോർട്ട്, എഎസ്സ് എന്നിവരാണ് കൂട്ടീഞ്ഞോയുടെ പ്രകടനത്തെ പുകഴ്ത്തി എഴുതിയിരിക്കുന്നത്. ഒരു വർഷവും നാല് മാസത്തിനു ശേഷം കൂട്ടീഞ്ഞോ വീണ്ടും ബാഴ്‌സ ജേഴ്സി അണിഞ്ഞപ്പോൾ ആരാധകർക്കും പ്രതീക്ഷകൾ ഉണ്ടായിരുന്നു. അതിപ്പോൾ താരം തെറ്റിച്ചിട്ടില്ല. മുമ്പെങ്ങും കാണാത്ത വിധമാണ് കൂട്ടീഞ്ഞോ ഇപ്പോൾ ടീമിനെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹത്തിന്റെ ആത്മവിശ്വാസം വളരെയധികം വർധിച്ചിട്ടുണ്ടെന്നും സ്പോർട്ട് എഴുതിയിട്ടുണ്ട്. കൂട്ടീഞ്ഞോക്ക് യോജിച്ച പൊസിഷൻ കൂമാൻ നൽകിയെന്നും അദ്ദേഹം കളത്തിനകത്ത് തന്റെ സഹതാരങ്ങളെ കൃത്യമായി കണ്ടെത്തുന്നുമുണ്ട് എന്നുമാണ് എഎസ്സ് താരത്തെ പറ്റി കുറിച്ചത്. ചുരുക്കത്തിൽ പ്രീ സീസണിലെയും ഇന്നലത്തെ മത്സരത്തിലെയും പ്രകടനങ്ങൾ അദ്ദേഹത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയാണ്. പ്രീ സീസണിൽ മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും രണ്ട് അസിസ്റ്റും താരം നേടിയിരുന്നു. ഇന്നലത്തെ മത്സരത്തിൽ ഒരു അസിസ്റ്റ് നേടിയ താരം നാല്പത്തിയെട്ട് പാസിംഗ് ശ്രമങ്ങളിൽ 44 എണ്ണവും പൂർത്തിയാക്കി. മാത്രമല്ല രണ്ടു ഷോട്ടുകളും രണ്ട് ക്രോസുകളും താരം തൊടുക്കുകയും ചെയ്തു. ചുരുക്കത്തിൽ ഈ സീസണിൽ താരത്തിന് തിളങ്ങാനാവും എന്നാണ് എല്ലാവരും പ്രതീക്ഷിക്കപ്പെടുന്നത്.
Thoughts on @Phil_Coutinho's performance tonight? 🇧🇷#BarçaVillarreal pic.twitter.com/GmIj61DnZe
— LaLiga English (@LaLigaEN) September 27, 2020