വേൾഡ് കപ്പ് യോഗ്യത : ഗോളടിച്ച് സൂപ്പർ താരങ്ങൾ!

കഴിഞ്ഞ ദിവസമാണ് യുവേഫയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് തുടക്കമായത്. പല വമ്പൻമാരും വിജയം നേടിയപ്പോൾ ചിലർ സമനിലയിൽ കുരുങ്ങുകയും ചിലർക്ക് അടിതെറ്റുകയും ചെയ്തു.പോർച്ചുഗൽ, ബെൽജിയം, ഇംഗ്ലണ്ട്, ഇറ്റലി,ജർമ്മനി എന്നീ വമ്പൻമാർ ജയം നേടിയപ്പോൾ സ്പെയിൻ,ഫ്രാൻസ് എന്നിവർ സമനില വഴങ്ങുകയായിരുന്നു. അതേസമയം ക്രോയേഷ്യ, നെതർലാന്റ് എന്നിവർ പരാജയപ്പെടുകയും ചെയ്തു. ഏതായാലും ഈ മത്സരങ്ങളിൽ നിന്നായി നിരവധി സൂപ്പർ താരങ്ങൾ തങ്ങളുടെ രാജ്യങ്ങൾക്ക് വേണ്ടി ഗോൾ നേടിയിട്ടുണ്ട്. അവയൊന്ന് പരിശോധിച്ചു നോക്കാം.

  • ഹകാൻ ചൽഹനോളു (എസി മിലാൻ)
    തുർക്കിക്ക് വേണ്ടി 1 ഗോളും 1 അസിസ്റ്റും നേടിയിട്ടുണ്ട്. ഹോളണ്ടിനെ 4-2 എന്ന സ്കോറിന് പരാജയപ്പെടുത്തി.
  • ഷെർദാൻ ഷാക്കിരി – (ലിവർപൂൾ)
    സ്വിറ്റ്സർലാന്റിന് വേണ്ടി 2 അസിസ്റ്റുകൾ സ്വന്തമാക്കി. 3-1 എന്ന സ്കോറിന് സ്വിറ്റ്സർലാന്റ് ബൾഗേറിയയെ പരാജയപ്പെടുത്തി
  • ഗ്രീസ്‌മാൻ ( ബാഴ്‌സ )
    ഫ്രാൻസിന് വേണ്ടി 1 ഗോൾ നേടി. മത്സരത്തിൽ 1-1 എന്ന സ്കോറിന് ഉക്രൈനുമായി സമനിലയിൽ പിരിഞ്ഞു.

  • ഡിബ്രൂയിൻ, ലുക്കാക്കു
    ബെൽജിയത്തിന് വേണ്ടി ഗോളുകൾ കണ്ടെത്തി. മത്സരത്തിൽ ബെൽജിയം വെയിൽസിനെ 3-1 എന്ന സ്കോറിന് പരാജയപ്പെടുത്തി.
  • ബ്രൈത്വെയിറ്റ് ( ബാഴ്സ )

ഡെന്മാർക്കിന് വേണ്ടി ഗോൾ കണ്ടെത്തി.മത്സരത്തിൽ ഇസ്രായേലിനെ 2-0 എന്ന സ്കോറിന് പരാജയപ്പെടുത്തി.

  • മൊറാറ്റ ( യുവന്റസ് )

സ്പെയിനിന് വേണ്ടി വലകുലുക്കി. മത്സരത്തിൽ സ്പെയിൻ ഗ്രീസിനോട്‌ 1-1 ന്റെ സമനില വഴങ്ങി.

  • സ്ലാട്ടൻ ( എസി മിലാൻ )

വിരമിക്കൽ പിൻവലിച്ചു കൊണ്ട് കളത്തിലേക്കിറങ്ങിയ സ്ലാട്ടൻ തന്റെ തിരിച്ചു വരവ് മത്സരം അവിസ്മരണീയമാക്കി. ഒരു അസിസ്റ്റ് ആണ് താരം നൽകിയത്. മത്സരത്തിൽ സ്വീഡൻ ഒരു ഗോളിന് ജോർജിയയെ കീഴടക്കി.

-ഇമ്മോബിലെ ( ലാസിയോ )

ഇറ്റലിക്ക് വേണ്ടി ഗോൾ നേടി. മത്സരത്തിൽ ഇറ്റലി നോർത്തേൺ അയർലന്റിനെ 2 ഗോളുകൾക്ക് കീഴടക്കി

  • കാൽവെർട്ട് ലെവിൻ, സ്റ്റെർലിങ്

ഇംഗ്ലണ്ടിന് വേണ്ടി ഗോൾ നേടി.മത്സരത്തിൽ എതിരില്ലാത്ത 5 ഗോളുകൾക്ക് ഇംഗ്ലണ്ട് സാൻ മരീനോയെ പരാജയപ്പെടുത്തി.

-ലെവന്റോസ്ക്കി ( ബയേൺ )

പോളണ്ടിനു വേണ്ടി ഗോൾ നേടി.മത്സരത്തിൽ ഹങ്കറിയും പോളണ്ടും 3-3 എന്ന സ്കോറിന് സമനിലയിൽ പിരിഞ്ഞു.

  • ഹാവേർട്സ്, ഗുണ്ടോഗൻ,ഗോറെട്സ്ക്ക

ജർമ്മനിക്ക് വേണ്ടി ഗോൾ നേടി,മത്സരത്തിൽ ഐസ്ലാന്റിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് പരാജയപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *