യുവേഫ നേഷൻസ് ലീഗിൽ വേൾഡ് കപ്പ് ഫൈനലിന്റെ തനിയാവർത്തനം !

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ വേൾഡ് കപ്പ് ഫൈനലിന്റെ തനിയാവർത്തനം. ഇന്നലെ നടന്ന മത്സരത്തിൽ ഫ്രാൻസ് ക്രോയേഷ്യയെ 4-2 എന്ന സ്കോറിനാണ് തകർത്തു വിട്ടത്. വേൾഡ് കപ്പ് ഫൈനലിലും ഇതുതന്നെയായിരുന്നു സ്കോർ. ഫ്രാൻസിന് വേണ്ടി അന്റോയിൻ ഗ്രീസ്‌മാൻ, ഡായോട്ട് ഉപമെക്കാനോ, ഒലിവർ ജിറൂദ് എന്നിവർ ഗോൾ നേടിയപ്പോൾ ഒരു ഗോൾ ക്രൊയേഷ്യൻ താരം ലിവ്കോവിച്ചിന്റെ വകയായിരുന്നു. ഇതിലുമുണ്ട് സാമ്യത. വേൾഡ് കപ്പ് ഫൈനൽ മാന്റ്റൂകിച് ആയിരുന്നു ക്രോയേഷ്യയിൽ സെൽഫ് ഗോൾ നേടിയത്. ഇന്നലെ ക്രോയേഷ്യക്ക് വേണ്ടി ലോവ്റൻ, ബ്രെകാലോ എന്നിവരാണ് ഗോൾ നേടിയത്. ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ ഗ്രീസ്‌മാൻ ആണ് ഇന്നലത്തെ താരം. തുടർച്ചയായ രണ്ടാം ജയമാണ് ഇന്നലെ ഫ്രാൻസ് നേടിയതെങ്കിൽ തുടർച്ചയായ രണ്ടാം തോൽവിയാണ് ഇന്നലെ ക്രോയേഷ്യ വഴങ്ങിയത്.

ആറു പോയിന്റോടെ ഗ്രൂപ്പിൽ രണ്ടാമതാണ് ഫ്രാൻസ്. ഒരു പോയിന്റ് പോലും നേടാനാവാതെ ക്രോയേഷ്യ അവസാനസ്ഥാനത്തുമാണ്. അതേ സമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ബെൽജിയം 5-1 ന് ഐസ്ലാന്റിനെ തകർത്തു വിട്ടു. ബാറ്റ്സുഷായിയുടെ ഇരട്ടഗോളുകളാണ് ബെൽജിയത്തിന് തകർപ്പൻ ജയം നേടികൊടുത്തത്. ആക്സൽ വിറ്റ്സൽ, ഡ്രൈസ് മെർട്ടൻസ്, ജെറമി ഡോക്കു എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് ഇന്നലെ സമനിലയിൽ കുരുങ്ങി. ഡെന്മാർക്ക് ആണ് കരുത്തരായ ഇംഗ്ലീഷ് പടയെ ഗോൾരഹിത സമനിലയിൽ കുരുക്കിയത്. സൂപ്പർ താരങ്ങൾ അടങ്ങിയ ഇംഗ്ലീഷ് പടയെ ഗോൾ നേടാനാവാതെ ഡെന്മാർക്ക് പ്രതിരോധിക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പിൽ ആറു പോയിന്റ് നേടി ബെൽജിയം ഒന്നാം സ്ഥാനത്താണ്. നാലു പോയിന്റുള്ള ഇംഗ്ലണ്ട് ആണ് രണ്ടാം സ്ഥാനത്ത്.

Leave a Reply

Your email address will not be published. Required fields are marked *