Messi Vs CR7, 37ആം വയസ്സിൽ മുന്നിലാര്?
സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇപ്പോഴും തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അർജന്റീനക്ക് വേണ്ടി കഴിഞ്ഞ മത്സരത്തിൽ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. അതേസമയം റൊണാൾഡോ ഈ സീസണിലും ഗംഭീര പ്രകടനം തുടരുകയാണ്.ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ ഈ സീസണിൽ 11 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.
നിലവിൽ റൊണാൾഡോയുടെ പ്രായം 39 ആണ്. അതേസമയം മെസ്സിയുടെ പ്രായം വരുന്നത് 37 ആണ്. 37 മത്തെ വയസ്സിലെ കണക്കുകളിൽ ആരാണ് മുന്നിട്ടുനിൽക്കുന്നത് എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം.
മെസ്സി 1077 മത്സരങ്ങളാണ് ആകെ കളിച്ചിട്ടുള്ളത്. അതേസമയം റൊണാൾഡോ 1119 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.മെസ്സിയെക്കാൾ കൂടുതൽ മത്സരങ്ങൾ റൊണാൾഡോ കളിച്ചിട്ടും ഗോളുകളുടെ കാര്യത്തിൽ മെസ്സി തന്നെയാണ് മുൻപിൽ.846 ഗോളുകൾ മെസ്സി നേടിയപ്പോൾ 813 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്.മെസ്സിയും റൊണാൾഡോയും തമ്മിലുള്ള വ്യത്യാസം ഇവിടെ കാണാൻ കഴിയും.
അസിസ്റ്റുകളുടെ കാര്യത്തിൽ മെസ്സി ബഹുദൂരം മുന്നിലാണ്.377 അസിസ്റ്റുകൾ ആണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം റൊണാൾഡോ 230 അസിസ്റ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഒരു വലിയ അന്തരം ഇരുവർക്കും ഇടയിൽ അസിസ്റ്റുകളുടെ കാര്യത്തിൽ ഉണ്ട്.ഫ്രീകിക്ക് ഗോളുകളുടെ കാര്യത്തിലും മെസ്സിയാണ് ഒന്നാമൻ.66 ഫ്രീകിക്ക് ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്.57 ഫ്രീകിക്ക് ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്.
അതായത് റൊണാൾഡോയെക്കാൾ എല്ലാ കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്നത് ലയണൽ മെസ്സി തന്നെയാണ്.പക്ഷേ റൊണാൾഡോ ഈ പ്രായത്തിലും മികച്ച പ്രകടനം നടത്തുന്നുണ്ട്.ഈ സ്ഥിരതയോടു കൂടി മുന്നോട്ടുപോവുക എന്ന വെല്ലുവിളിയാണ് നിലവിൽ ലയണൽ മെസ്സിയുടെ മുന്നിൽ ഉള്ളത്.