EA സ്പോർട്സുമായി ഫിഫ വഴി പിരിയുന്നു,പുതിയ ഗെയിമുകൾ അവതരിപ്പിച്ചേക്കും!
കഴിഞ്ഞ 30 വർഷത്തോളമായി ഫിഫയുടെ വീഡിയോ ഗെയിം സീരീസിന്റെ നടത്തിപ്പുക്കാർ EA സ്പോർട്സാണ്. വലിയ ജനപ്രീതിയാണ് ആളുകൾക്കിടയിൽ ഫിഫയുടെ വീഡിയോ ഗെയിം സീരിസിനുള്ളത്.എന്നാൽ ഇക്കാര്യത്തിൽ ഫിഫയും EA സ്പോർട്സും തമ്മിൽ വഴി പിരിയുകയാണ്. ഇക്കാര്യം ഫിഫ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.
നിലവിൽ 2023 വരെയാണ് ഈ ഗെയിം നടത്തിക്കൊണ്ടുപോകാൻ EA സ്പോർട്സിന് ലൈസൻസുള്ളത്. അതുകൊണ്ടുതന്നെ അടുത്ത വർഷം FIFA 23 എന്ന ഗെയിം EA സ്പോർട്സ് അവതരിപ്പിച്ചേക്കും.എന്നാൽ 2024 മുതൽ ഫിഫ തന്നെയായിരിക്കും വീഡിയോ ഗെയിം അവതരിപ്പിക്കുക.
— Murshid Ramankulam (@Mohamme71783726) May 11, 2022
ഇതുവരെ EA സ്പോർട്സിന് മാത്രമായിരുന്നു ലൈസൻസ് നൽകിയിരുന്നത്.എന്നാൽ 2024-ൽ കൂടുതൽ കമ്പനികൾക്ക് ലൈസൻസ് നൽകാനുള്ള ഒരുക്കത്തിലാണ് നിലവിൽ ഫിഫയുള്ളത്.അതേസമയം FIFA 23 വേൾഡ് കപ്പ് മോഡിൽ തന്നെയായിരിക്കും EA സ്പോർട്സ് അവതരിപ്പിക്കുക.2014,2018 വർഷങ്ങളിൽ വേൾഡ് കപ്പ് മോഡിലായിരുന്നു വീഡിയോ ഗെയിം EA സ്പോർട്സ് അവതരിപ്പിച്ചിരുന്നത്.
ഏതായാലും പുതിയ കമ്പനികളുമായി കൈകോർക്കുന്നതിലൂടെ തങ്ങളുടെ വരുമാനം വർധിപ്പിക്കാൻ കഴിയുമെന്ന് തന്നെയാണ് ഫിഫ പ്രതീക്ഷിക്കുന്നത്. ഏതായാലും EA സ്പോർട്സുമായുള്ള നീണ്ടകാലത്തെ ബന്ധം വേർപിരിയുമ്പോൾ ഏതൊക്കെ രൂപത്തിലുള്ള മാറ്റങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക എന്നുള്ളതാണ് ആരാധകർക്കറിയേണ്ടത്.