6 മാറ്റങ്ങൾ,ആദ്യമായി ആ രണ്ട് താരങ്ങളെ ഒരുമിച്ചിറക്കാൻ ടിറ്റെ!

അടുത്ത വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വമ്പൻമാരായ ബ്രസീലിന്റെ എതിരാളികൾ പരാഗ്വയാണ്.നാളെ പുലർച്ചെ ഇന്ത്യൻ സമയം ആറുമണിക്ക് ബ്രസീലിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം അരങ്ങേറുക.കഴിഞ്ഞ മത്സരത്തിൽ ഇക്വഡോറിനോട് വിജയിക്കാൻ ബ്രസീലിന് സാധിക്കാതെ പോയിരുന്നു.

ഏതായാലും ആ മത്സരത്തിലെ ഇലവനിൽ നിന്നും ആറ് മാറ്റങ്ങൾ ടിറ്റെ വരുത്തിയേക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഗോൾകീപ്പർ സ്ഥാനത്ത് ആലിസണ് പകരം എടേഴ്‌സൺ ഇടം നേടും.ഡിഫൻഡർമാരായ എഡർ മിലിറ്റാവോ,എമെഴ്സൺ എന്നിവർക്ക് സസ്‌പെൻഷനാണ്.ഇരുവരുടെയും സ്ഥാനത്ത് മാർക്കിഞ്ഞോസ്,ഡാനി ആൽവെസ് എന്നിവരായിരിക്കും ഇടം നേടുക.അതേസമയം മറ്റൊരു ഡിഫന്ററായ അലക്സ് സാൻഡ്രോ കോവിഡിന്റെ പിടിയിലാണ്. താരത്തിന്റെ സ്ഥാനത്ത് അലക്സ് ടെല്ലസ് ഇടംനേടും.

മധ്യനിരയിൽ ഫിലിപ്പെ കൂട്ടിഞ്ഞോയും ലുകാസ് പക്വറ്റയും ഒരുമിച്ചിറങ്ങും.ഇതാദ്യമായാരിക്കും പക്വറ്റയും കൂട്ടിഞ്ഞോയും ഒരുമിച്ച് സ്റ്റാർട്ട് ചെയ്യുക.ഫ്രഡിന്റെ സ്ഥാനത്താണ് പക്വറ്റയെ ടിറ്റെ പരിഗണിക്കുക. അതേസമയം കാസമിറോക്ക് വിശ്രമം നൽകിയേക്കും. തൽസ്ഥാനത്ത് ഫാബിഞ്ഞോ ഇടംനേടും.

മുന്നേറ്റനിരയിൽ മാറ്റങ്ങളൊന്നും ഉണ്ടാവില്ല.വിനീഷ്യസ്-കുഞ്ഞ -റഫീഞ്ഞ ത്രയം തന്നെയായിരിക്കും തുടർച്ചയായി മൂന്നാം മത്സരത്തിലും ഇറങ്ങുക.ബ്രസീലിന്റെ സാധ്യത ഇലവൻ താഴെ നൽകുന്നു.

Ederson, Daniel Alves, Marquinhos, Thiago Silva and Alex Telles; Fabinho, Lucas Paquetá and Philippe Coutinho; Raphinha, Vini Júnior and Matheus Cunha.

കഴിഞ്ഞ മത്സരത്തിൽ ബ്രസീലിന് സമനിലയായിരുന്നു. അതുകൊണ്ടുതന്നെ വിജയ വഴിയിലേക്ക് തിരിച്ചെത്താനുറച്ചാവും ബ്രസീൽ കളത്തിലിറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *