500 മില്യൺ ഫോളോവേഴ്സ്, സോഷ്യൽ മീഡിയയിലും രാജാവായി ക്രിസ്റ്റ്യാനോ!

ഫുട്ബോൾ ലോകത്ത് മാത്രമല്ല, സോഷ്യൽ മീഡിയയിലും താൻ തന്നെയാണ് രാജാവെന്ന് അടിവരയിട്ടിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സോഷ്യൽ മീഡിയയിൽ അഞ്ഞൂറു മില്യൺ ഫോളോവേഴ്സുള്ള ലോകത്തെ ആദ്യത്തെ വ്യക്തിയെന്ന അപൂർവനേട്ടമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം പേരിലാക്കിയത്. ഇന്നലെയാണ് ഈ കണക്കുകൾ ഔദ്യോഗികമായി പുറത്ത് വിട്ടത്. പ്രധാനപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്, ട്വിറ്റെർ എന്നിവയിലെ ഫോളോവേഴ്സിന്റെ ആകെ തുകയായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അഞ്ഞൂറ് മില്യൺ തികച്ചത്. ലോകത്ത് മറ്റൊരാൾക്കും ഇത്രയധികം പേരെ സോഷ്യൽ മീഡിയയിൽ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ബ്രാൻഡിന്റെ മഹത്വം വിളിച്ചോതുന്നതാണ്.

നിലവിൽ 261 മില്യൺ ആളുകളാണ് ക്രിസ്റ്റ്യാനോയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്.കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ക്രിസ്റ്റ്യാനോ 250 മില്യൺ ഫോളോവേഴ്സ് തികച്ചത്.250 മില്യൺ ഫോളോവേഴ്സ് ഉള്ള ആദ്യ വ്യക്തിയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ.കൂടാതെ 148 മില്യൺ ആളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫേസ്ബുക്കിൽ പിന്തുടരുന്നത്.ട്വിറ്റെറിൽ 91 മില്യൺ ആളുകളും റൊണാൾഡോയെ പിന്തുടരുന്നുണ്ട്.ഇങ്ങനെ മൊത്തം 500 മില്യൺ റൊണാൾഡോ തികച്ചു കഴിഞ്ഞു.നിലവിൽ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ്‌ ഇടുന്നതിനു ഒരു മില്യൺ ഡോളർ പ്രതിഫലമായി റൊണാൾഡോക്ക് കിട്ടുന്നുണ്ടെന്ന വാർത്തകൾ ഉണ്ടായിരുന്നു.സോഷ്യൽ മീഡിയ വഴി തന്നെ വലിയ ഒരു തുക പ്രതിഫലമായി ലഭിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ.

Leave a Reply

Your email address will not be published. Required fields are marked *