33-0, ഒരു താരം നേടിയത് 14 ഗോളുകൾ, പുതിയ ഫിഫ റെക്കോർഡ് പിറന്നു!
ഇന്നലെ അണ്ടർ 17 ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ നടന്ന മത്സരത്തിൽ തജികിസ്താന്റെ എതിരാളികൾ ഗുവാമായിരുന്നു. മത്സരത്തിൽ ഒരു റെക്കോർഡ് വിജയമാണ് തജികിസ്താൻ സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത 33 ഗോളുകൾക്കാണ് അവർ എതിരാളികളായ ഗുവാമിനെ പരാജയപ്പെടുത്തിയത്.ആദ്യ പകുതിയിൽ തന്നെ 17 ഗോളുകൾ നേടാൻ ഗുവാമിന് കഴിഞ്ഞിരുന്നു. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇതൊരു ഫിഫ റെക്കോർഡ് വിജയമാണ്.
ഇതിന് മുൻപ് വനാറ്റു എന്ന രാജ്യം മൈക്രോനേഷ്യയെ എതിരില്ലാത്ത 46 ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. പക്ഷേ അത് റെക്കോർഡ് ആയികൊണ്ട് ഫിഫ അംഗീകരിച്ചിരുന്നില്ല. നിലവിലെ റെക്കോർഡ് ഓസ്ട്രേലിയയുടെ പേരിലാണ്.2002 വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഓസ്ട്രേലിയ അമേരിക്കൻ സമോവയെ എതിരില്ലാത്ത 31 ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. ഇതാണ് ഫിഫ റെക്കോർഡ്. ഈ റെക്കോർഡാണ് ഇപ്പോൾ തജിക്കിസ്ഥാൻ തകർത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ആ മത്സരത്തിൽ ആർച്ചി തോംസൺ 13 ഗോളുകൾ നേടിയിരുന്നു. ഒരു മത്സരത്തിൽ ഒരു താരം നേടുന്ന ഏറ്റവും കൂടുതൽ ഗോളുകളും അത് തന്നെയായിരുന്നു. എന്നാൽ തജ്കിസ്താന്റെ ഈ മത്സരത്തിൽ ഒരു താരം 14 ഗോളുകൾ നേടിയിട്ടുണ്ട്. അവരുടെ സ്ട്രൈക്കറായ മുഹമ്മ ദ് നസ്രീവാണ് 14 ഗോളുകൾ നേടിയിട്ടുള്ളത്. ഇതും പുതിയ ഫിഫ റെക്കോർഡ് തന്നെയായിരിക്കും.മാർക്ക റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത് ഫിഫ ഔദ്യോഗികമായി കൊണ്ട് അനൗൺസ് ചെയ്തിട്ടില്ല.
ഇസ്റ്റിക് ലോളിന്റെ സ്ട്രൈക്കർ ആയ നസ്രീവ് 2008ലാണ് ജനിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ നടന്ന സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷന്റെ അണ്ടർ 17 വിഭാഗത്തിലെ മോസ്റ്റ് വാല്യൂബിൾ പ്ലയെർ പുരസ്കാരം നേടിയ താരമാണ്. അദ്ദേഹമാണ് ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ഏതായാലും ഈ കണക്കുകൾ ഫുട്ബോൾ ലോകത്തിന് ഒരു കൗതുക കാഴ്ചയാണ്.