2030 വേൾഡ് കപ്പിന് വേണ്ടിയുള്ള ശ്രമം സൗദി ഉപേക്ഷിച്ചതായി വാർത്ത!

ഫുട്ബോൾ രംഗത്ത് അത്ഭുതകരമായ മാറ്റങ്ങളാണ് ഇപ്പോൾ സൗദി അറേബ്യ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതാണ് സൗദിക്ക് വഴിത്തിരിവായത്. ഇതിന് പിന്നാലെ ഒരുപാട് സൂപ്പർതാരങ്ങൾ ഇപ്പോൾ സൗദി അറേബ്യയിലേക്ക് ഒഴുകിയെത്തുകയാണ്.

ഫുട്ബോൾ വളർത്തുന്നതിന്റെ പ്രധാന ലക്ഷ്യം 2030ലെ വേൾഡ് കപ്പ് സംഘടിപ്പിക്കുന്ന ആതിഥേയ രാജ്യമായി മാറുക എന്നുള്ളതായിരുന്നു. പ്രധാനമായും മൂന്ന് കാൻഡിഡേറ്റുകളാണ് ഈ വേൾഡ് കപ്പിന് വേണ്ടി മത്സരിക്കുന്നത്. ഒന്നാമത്തേത് സ്പെയിനും മൊറോക്കോയും പോർച്ചുഗലും ചേർന്നു കൊണ്ടാണ്. രണ്ടാമത്തെ കാൻഡിഡേറ്റ് വരുന്നത് അർജന്റീന,ഉറുഗ്വ,ചിലി,പരാഗ്വ എന്നീ സൗത്ത് അമേരിക്കൻ കാൻഡിഡേറ്റ് ആണ്.

മൂന്നാമത്തെ കാൻഡിഡേറ്റ് ആയി കൊണ്ടാണ് സൗദി അറേബ്യ വരുന്നത്. സൗദിക്കൊപ്പം യൂറോപ്യൻ രാജ്യമായ ഗ്രീസും ആഫ്രിക്കൻ രാജ്യമായ ഈജിപ്തും ഉണ്ട്. എന്നാൽ സൗദി അറേബ്യ ശ്രമങ്ങൾ ഉപേക്ഷിച്ചു കഴിഞ്ഞു എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മറിച്ച് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് സൗദിയുടെ വിദേശകാര്യ മന്ത്രിയായ ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് ഈജിപ്ത്,ഗ്രീസ് എന്നീ രാജ്യങ്ങളെ കോൺടാക്ട് ചെയ്യുകയായിരുന്നു. എന്നിട്ട് തങ്ങൾ പിന്മാറി ഇന്ന് ഇദ്ദേഹം അറിയിച്ചു എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പോർച്ചുഗൽ,മൊറൊക്കോ,സ്പെയിൻ എന്നിവരുടെ പ്രോജക്ടിനു മുന്നിൽ തങ്ങൾക്ക് സാധ്യതയില്ല എന്ന് മനസ്സിലാക്കി കൊണ്ടാണ് സൗദി പിന്മാറിയത് എന്നാണ് ഇവർ പറഞ്ഞു വെക്കുന്നത്. പക്ഷേ 2034ലെ വേൾഡ് കപ്പിന് വേണ്ടി സൗദി ശ്രമിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.2030ലെ ആതിഥയായ രാജ്യത്ത് 2024 സെപ്റ്റംബർ മാസത്തിലാണ് നമുക്ക് അറിയാൻ കഴിയുക.

Leave a Reply

Your email address will not be published. Required fields are marked *