2026 വേൾഡ് കപ്പ്,ഒഫീഷ്യൽ ലോഗോ പുറത്ത് വിട്ട് ഫിഫ!
വളരെ മനോഹരമായ രീതിയിലായിരുന്നു കഴിഞ്ഞ വർഷത്തെ ഖത്തർ വേൾഡ് കപ്പ് അവസാനിച്ചിരുന്നത്.വേൾഡ് കപ്പിന് മുന്നേ ഒരുപാട് പരാതികളൊക്കെ ഉയർന്നിരുന്നുവെങ്കിലും വളരെ ഭംഗിയായി കൊണ്ട് തന്നെ വേൾഡ് കപ്പ് നടത്താൻ ഖത്തറിന് കഴിഞ്ഞിരുന്നു. ലയണൽ മെസ്സിയുടെ നായകത്വത്തിൽ അർജന്റീനയായിരുന്നു ഖത്തറിൽ കിരീടം ഉയർത്തിയത്. ഫ്രാൻസിനെയായിരുന്നു ഫൈനലിൽ അവർ പരാജയപ്പെടുത്തിയിരുന്നത്.
ഇനി 2026 ലാണ് വേൾഡ് കപ്പ് അരങ്ങേറുക. 1994 നു ശേഷം ആദ്യമായാണ് നോർത്തേൺ അമേരിക്കയിലേക്ക് സെൻട്രൽ അമേരിക്കയിലേക്കും വേൾഡ് കപ്പിന്റെ ആതിഥേയത്വം വരുന്നത്.അമേരിക്ക,കാനഡ, മെക്സിക്കോ എന്നിവർ സംയുക്തമായി ചേർന്നു കൊണ്ടാണ് 2026 വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അതിന്റെ ഒഫീഷ്യൽ ലോഗോ ഇപ്പോൾ ഫിഫ പുറത്തു വിട്ടിട്ടുണ്ട്. ഒരല്പം മുമ്പ് സംഘടിപ്പിക്കപ്പെട്ട ചടങ്ങിലാണ് ഒഫീഷ്യൽ ലോഗോ റിവീൽ ചെയ്തത്.
ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോയും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ചേർന്നു കൊണ്ടാണ് ഈ ലോഗോ പുറത്തിറക്കിയത്. വേൾഡ് കപ്പിന്റെ ഔദ്യോഗിക ചിത്രം ഈ ലോഗോയിൽ ഉപയോഗിച്ചിട്ടുണ്ട്.ചരിത്രത്തിൽ ആദ്യമായി കൊണ്ടാണ് വേൾഡ് കപ്പിന്റെ യഥാർത്ഥ ചിത്രം ലോഗോയിൽ ഉപയോഗപ്പെടുത്തുന്നത്. കൂടാതെ രണ്ട്,ആറ് എന്നീ അക്കങ്ങളും ലോഗോയിൽ നമുക്ക് കാണാവുന്നതാണ്.We Are 26 എന്നാണ് ഇതിന്റെ സ്ലോഗനായി കൊണ്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
#WeAre26 pic.twitter.com/H1SyqypUYY
— FIFA World Cup (@FIFAWorldCup) May 18, 2023
ആതിഥേയ രാജ്യങ്ങളുടെ നിറങ്ങൾ ഈ ലോഗോയിൽ ഉൾപ്പെടുത്തിയിട്ടില്ല.അമേരിക്കയിലെ 11 നഗരങ്ങൾ,കാനഡയിലെ രണ്ട് നഗരങ്ങൾ, മെക്സിക്കോയിലെ മൂന്ന് നഗരങ്ങൾ എന്നിവയൊക്കെയാണ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്. ഈ നഗരങ്ങളുടെ നിറങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ടുള്ള ലോഗോകൾ പിന്നീട് പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏതായാലും മികച്ച രീതിയിൽ തന്നെ ഈ വേൾഡ് കപ്പ് സംഘടിപ്പിക്കാൻ ഈ രാജ്യങ്ങൾക്ക് സാധിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.