2020 എളുപ്പമുള്ള വർഷമായിരുന്നില്ല, റൊണാൾഡോയുടെ പുതുവത്സരസന്ദേശം ഇങ്ങനെ !

ലോകത്തെ സംബന്ധിച്ചും ഫുട്ബോൾ ലോകത്തെ സംബന്ധിച്ചും ഏറ്റവും പ്രയാസമേറിയ വർഷമായിരുന്നു കഴിഞ്ഞു പോയ 2020.കോവിഡ് മഹാമാരി മൂലം ലോകം ഒന്നടങ്കം വിറങ്ങലിച്ചു നിൽക്കുന്ന ഒരവസ്ഥയെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. ഒരു നീണ്ട കാലയളവ് തന്നെ ഫുട്ബോൾ മൈതാനങ്ങൾ അടഞ്ഞു കിടന്നു. ഇപ്പോഴും ആരാധകർ ഇല്ലാതെ തന്നെയാണ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നത്. പക്ഷെ പുതിയ വർഷത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ എല്ലാ താരങ്ങളും ശുഭാപ്തി വിശ്വാസത്തിലാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അങ്ങനെ തന്നെയാണ്. തന്റെ കുടുംബത്തോടൊപ്പം പുതുവർഷത്തെ വരവേൽക്കുന്ന ഒരു ചിത്രം റൊണാൾഡോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

അതിന്റെ താഴെ താരം കുറിച്ചത് ഇങ്ങനെയാണ്. ” 2020 ഒരു എളുപ്പമുള്ള വർഷമായിരുന്നില്ല. അക്കാര്യത്തിൽ യാതൊരു വിധ സംശയങ്ങളുമില്ല. ഈ ലോകം മുഴുവനും കോവിഡിന്റെ വേദന അനുഭവിച്ചു കഴിഞ്ഞു. ആരും തന്നെ അതിൽ നിന്ന് വ്യത്യസ്ഥരായിരുന്നില്ല. പക്ഷെ ഇപ്പോൾ അതിൽ നിന്നും തിരിച്ചു വരേണ്ട സമയമാണ്. ഒരുമിച്ച് നിന്നു കൊണ്ട് നമുക്കെല്ലാവർക്കും വ്യത്യസ്ഥതകൾ സൃഷ്ടിക്കാം. പുതുവൽസരാശംസകൾ ” ക്രിസ്റ്റ്യാനോ കുറിച്ചു. കോവിഡിന്റെ ആശങ്കകൾ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. പ്രീമിയർ ലീഗൊക്കെ ഗുരുതരമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നത്. ഏതായാലും ഈ വർഷത്തെ ശുഭപ്രതീക്ഷയോടെയാണ് ലോകം നോക്കികാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *