1981-ന് ശേഷമുള്ള മികച്ച തുടക്കവുമായി ബ്രസീൽ, പക്ഷെ ഇനി കാത്തിരിക്കുന്നത് ശക്തർ !

മുപ്പത്തിയൊമ്പത് വർഷത്തിനിടെയുള്ള ഏറ്റവും മികച്ച തുടക്കമാണ് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഇത്തവണ ബ്രസീലിന് ലഭിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളിൽ മൂന്നിലും വിജയം കൊയ്യാൻ ബ്രസീലിനായി. ആദ്യ മത്സരത്തിൽ ബൊളീവിയയെ അഞ്ച് ഗോളുകൾക്ക്‌ തകർത്തു വിട്ട ബ്രസീൽ രണ്ടാം മത്സരത്തിൽ പെറുവിനെ 4-2 ന് കീഴടക്കി. ഒടുവിൽ വെനിസ്വേലയെ ഒരു ഗോളിന് മറികടക്കുകയും ചെയ്തു. 1981-ന് ശേഷം ഇതാദ്യമായാണ് ബ്രസീൽ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ ആദ്യ മൂന്ന് മത്സരങ്ങളിലും വിജയിക്കുന്നത്. അതിനിടെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ ആദ്യ മൂന്ന് മത്സരങ്ങളുടെ ഫലങ്ങൾ ഇങ്ങനെയാണ്.

1986 World Cup qualifiers: two wins (Bolivia and Paraguay) and one draw (Paraguay)

1990 World Cup qualifiers: two wins (Venezuela) and one draw (Chile)

1994 World Cup qualifiers: a draw (Ecuador), a defeat (Bolivia) and a victory (Venezuela)

2002 World Cup qualifiers: a draw (Colombia) and two wins (Ecuador and Peru)

2006 World Cup qualifiers: two wins (Colombia and Ecuador) and a draw (Peru)

2010 World Cup qualifiers: two draws (Colombia and Peru) and one win (Ecuador)

2018 World Cup qualifiers: one defeat (Chile) and one victory (Venezuela) and a draw (Argentina)

എന്നാൽ ഇനി ബ്രസീലിനെ കാത്തിരിക്കുന്നത് ശക്തരായ എതിരാളികളാണ്. ഫിഫ റാങ്കിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ഉറുഗ്വ, കൊളംബിയ, അർജന്റീന ടീമുകളാണ് ബ്രസീലിന്റെ എതിരാളികൾ.ഫിഫ റാങ്കിങ്ങിൽ യഥാക്രമം ഏഴ്, പത്ത്, എട്ട് സ്ഥാനങ്ങളിലാണ് ഈ ടീമുകൾ നിലകൊള്ളുന്നത്. ഈ ടീമുകളെ മറികടക്കുക എന്നുള്ളതാണ് ബ്രസീലിന്റെ ഇനിയുള്ള വെല്ലുവിളി. ഉറുഗ്വയെയാണ് ഇനി അവരുടെ മൈതാനത്തിൽ ബ്രസീൽ നേരിടാൻ പോവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *