12 പേർക്ക് കോവിഡ്, ബ്രസീലിനെ നേരിടാനുള്ള വെനിസ്വേലൻ ടീം ഗുരുതരപ്രതിസന്ധിയിൽ!

നാളെ പുലർച്ചെയാണ് കോപ്പ അമേരിക്കയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 2:30-ന് നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ബ്രസീൽ വെനിസ്വേലയെയാണ് നേരിടുന്നത്.എന്നാൽ ഗുരുതരപ്രതിസന്ധിയാണ് നിലവിലെ വെനിസ്വേലൻ ടീം നേരിടുന്നത്. ഇതുവരെ 12 താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് പരിശീലകൻ ഹോസെ പെസയ്റോ ഇക്കാര്യം അറിയിച്ചത്.കൂടാതെ പുതുതായി 15 താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയതായും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഇതുവരെ താൻ സ്റ്റാർട്ടിങ് ലൈനപ്പ് കണ്ടെത്തിയിട്ടില്ലെന്നും ഐസോലേഷൻ കാരണം തങ്ങൾക്ക് പരിശീലനം നടത്താൻ സാധിച്ചിട്ടില്ലെന്നുമാണ് ഇദ്ദേഹം അറിയിച്ചത്. ഇതുവരെ ഒപ്പം കളിക്കാത്ത, പരിശീലനം നടത്താത്ത താരങ്ങളെ വെച്ച് കളത്തിലേക്കിറങ്ങേണ്ട ഗതിയാണ് തങ്ങൾക്കിപ്പോൾ ഉള്ളതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ഏതായാലും ഇത്തരമൊരു അവസ്ഥയിൽ ബ്രസീലിനെ പ്രതിരോധിക്കണമെങ്കിൽ വെനിസ്വേല പാടുപെടുമെന്നുറപ്പാണ്. പുതുതായി വിളിച്ച 15 താരങ്ങളുടെ ലിസ്റ്റ് താഴെ നൽകുന്നു.

Goalkeepers: Yhonatann Yustiz, Giancarlo Schiavone and Luis Romero;

Defenders: Eduardo Ferreira, Diego Osorio and Francisco La Mantía;

Midfielders: Leonardo Flores, Christian Rivas, Christian Larotonda and Abraham Bahachille;

Strikers: Richard Figueroa, Daniel Pérez, Eric Ramírez, Robinson Flores and Jan Hurtado.

Leave a Reply

Your email address will not be published. Required fields are marked *