ഹൾക്കിനെ വേൾഡ് കപ്പ് ടീമിൽ ഉൾപ്പെടുത്തുമോ? നീക്കങ്ങൾ ആരംഭിച്ച് ടിറ്റെ!
ബ്രസീലിയൻ സൂപ്പർ താരമായ ഹൾക്ക് നിലവിൽ ബ്രസീൽ ക്ലബ്ബായ അത്ലറ്റിക്കോ എംജിക്ക് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഫ്ലമെങ്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്താൻ അത്ലറ്റിക്കോക്ക് സാധിച്ചിരുന്നു. മത്സരത്തിൽ ഒരു ഗോൾ നേടാൻ ഹൾക്കിന് കഴിഞ്ഞു. നിലവിൽ മികച്ച ഫോമിലാണ് ഹൾക്ക് കളിച്ചു കൊണ്ടിരിക്കുന്നത്.
അതേസമയം ഈ മത്സരം വീക്ഷിക്കാൻ ബ്രസീലിയൻ പരിശീലകനായ ടിറ്റെയുടെ അസിസ്റ്റന്റായ ക്ലബെർ സേവിയർ എത്തിച്ചേർന്നിരുന്നു. താരങ്ങളെ നിരീക്ഷിക്കാൻ വേണ്ടിയായിരുന്നു അദ്ദേഹം ഈ മത്സരത്തിന് എത്തിയത്.ഹൾക്ക് ബ്രസീലിയൻ ടീമിലേക്ക് മടങ്ങിയെത്തുമോ എന്ന് അദ്ദേഹത്തോട് ചോദിക്കപ്പെടും ചെയ്തിരുന്നു.ഹൾക്കിനെ പുകഴ്ത്തിക്കൊണ്ട് സംസാരിച്ച ക്ലബർ ബ്രസീലിയൻ ടീമിലേക്കുള്ള വാതിൽ ഹൾക്കിന് മുന്നിൽ അടഞ്ഞിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
👀👀
— ge (@geglobo) June 23, 2022
Atlético-MG x Flamengo: auxiliar de Tite vai ao Mineirão e não descarta volta de Hulk à Seleção https://t.co/hOvZivfmpM pic.twitter.com/N2P5Yb8cu8
” ഹൾക്ക് മികച്ച ഒരു താരമാണ്. അദ്ദേഹം ഇതിനോടകംതന്നെ ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. നിലവിൽ മികച്ച രൂപത്തിൽ അദ്ദേഹം കളിക്കുന്നു.ഹൾക്കിനെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച വർഷമാണ്. തീർച്ചയായും ഞങ്ങൾ എല്ലാവരെയും കാണുന്നുണ്ട്. ഞങ്ങൾ എല്ലാവർക്കും ശ്രദ്ധ നൽകുന്നുമുണ്ട് ” ഇതാണ് ടിറ്റെയുടെ അസിസ്റ്റന്റ് പറഞ്ഞിട്ടുള്ളത്.
ചുരുക്കത്തിൽ ഹൾക്കിനെ ടിറ്റെ പരിഗണിക്കുന്നുണ്ട്.2014 വേൾഡ് കപ്പിൽ ബ്രസീലിനു വേണ്ടി കളിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന മത്സരങ്ങളിൽ അദ്ദേഹം ബ്രസീൽ ടീമിനൊപ്പം ഉണ്ടായിരുന്നു. ഏതായാലും വേൾഡ് കപ്പിന് മുന്നേയുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ ഹൾക്കിനെ ടിറ്റെ ഉൾപ്പെടുത്തുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്ന കാര്യം.