ഹോങ്കോങ്ങിനെയും തകർത്തു വിട്ടു,സമ്പൂർണ്ണവിജയവുമായി ഛേത്രിയും സംഘവും ഏഷ്യൻ കപ്പിന്!
ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം.എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്ത്യ ഹോങ്കോങ്ങിനെ തകർത്ത് തരിപ്പണമാക്കിയത്. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യ രാജകീയമായി തന്നെയാണ് ഏഷ്യൻ കപ്പിലേക്ക് നടന്നുകയറുന്നത്.
മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ തന്നെ അൻവർ അലിയിലൂടെ ഇന്ത്യ ലീഡ് നേടുകയായിരുന്നു. ആദ്യ പകുതിക്കു തൊട്ടു മുന്നേ സൂപ്പർ താരം ഛേത്രി ഇന്ത്യയുടെ ലീഡ് വർദ്ധിപ്പിച്ചു.എന്നാൽ അവിടം കൊണ്ടും അവസാനിച്ചില്ല.85-ആം മിനുട്ടിൽ മൻവീർ സിംഗ് ഇന്ത്യയുടെ ലീഡ് മൂന്നായി ഉയർത്തി. മത്സരം അവശേഷിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി ഇഷാൻ പണ്ഡിത ഹോങ്കോങ്ങിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിക്കുകയായിരുന്നു.
FULL-TIME! #BlueTigers 🐯 seals another win by defeating Hong Kong 🇭🇰 by 4-0 and 🔝the GROUP D table with 9️⃣ points!
— Indian Football Team (@IndianFootball) June 14, 2022
IND 4️⃣-0️⃣ HKG #INDHKG ⚔️ #ACQ2023 🏆 #BackTheBlue 💙 #BlueTigers 🐯 #IndianFootball ⚽ pic.twitter.com/u661usb3Ul
ഫലസ്തീൻ ഫിലിപ്പൈൻസിനെ തോൽപ്പിച്ചതോടു കൂടി തന്നെ ഇന്ത്യക്ക് ഏഷ്യൻ കപ്പ് യോഗ്യത ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ മത്സരത്തിന് വലിയ പ്രാധാന്യമില്ലായിരുന്നു. പക്ഷേ ആദ്യത്തെ രണ്ടു കളികളും വിജയിച്ചു വന്ന ഹോങ്കോങ്ങിനെ ഇന്ത്യ തകർത്ത് തരിപ്പണമാക്കി. മൂന്നിൽ മൂന്നും വിജയിച്ച ഇന്ത്യ ആധികാരികമായി തന്നെയാണ് ഏഷ്യൻ കപ്പിലെക്ക് യോഗ്യത നേടിയിട്ടുള്ളത്