ഹെഡ് ടീച്ചർ ക്രിസ്റ്റ്യാനോ,താരത്തിൽ നിന്നും പഠിച്ച പാഠം പറഞ്ഞ് ഡാലോട്ട്!

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം പോർച്ചുഗൽ ദേശീയ ടീമിലും മാഞ്ചസ്റ്റർ യുണൈറ്റഡിലും കളിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് ഡിയഗോ ഡാലോട്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ മിലാനിന് വേണ്ടിയായിരുന്നു ഈ താരം കളിച്ചിരുന്നത്.ഇപ്പോൾ അത് പൂർത്തിയാക്കിക്കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ മടങ്ങിയെത്തിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഒരുപാട് സമയം ചിലവഴിക്കാൻ ഡാലോട്ടിന് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ റൊണാൾഡോയെ കുറിച്ച് ഈ താരം മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും പഠിച്ച പാഠങ്ങളാണ് ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളത്. അച്ചടക്കവും സ്ഥിരതയുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ പഠിപ്പിച്ചത് എന്നാണ് ഡാലോട്ട് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” കളിക്കളത്തിന് പുറത്ത് റൊണാൾഡോ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഒരുപക്ഷേ അത് അദ്ദേഹം ദൈനംദിനം തുടർന്ന് പോരുന്ന ചര്യയാവാം.അദ്ദേഹം തന്റെ കരിയറിൽ ഉടനീളം അച്ചടക്കം പുലർത്തിയിരുന്നു.അദ്ദേഹത്തിന്റെ സഹതാരമായി കൊണ്ട് കളിക്കുക എന്നത് തന്നെ എനിക്ക് വളരെയധികം സന്തോഷം ലഭിക്കുന്ന കാര്യമായിരുന്നു.അദ്ദേഹത്തിന്റെ ഡിസിപ്ലിനാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിപ്പിച്ചത്.അദ്ദേഹം സ്ഥിരതയും അച്ചടക്കവും നല്ല രീതിയിൽ പുലർത്തിയിരുന്നു.അതാണ് ഞാൻ അദ്ദേഹത്തിൽ നിന്നും പഠിച്ച ഏറ്റവും വലിയ പാഠം ” ഇതാണ് ഡാലോട്ട് പറഞ്ഞിട്ടുള്ളത്.

38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന്റെ താരമാണ്.പുതിയ സീസണിനുള്ള ഒരുക്കത്തിലാണ് അദ്ദേഹം ഉള്ളത്.പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ അദ്ദേഹം കളിച്ചിരുന്നുവെങ്കിലും ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. ഓഗസ്റ്റ് പതിനാലാം തീയതി സ്റ്റീവൻ ജെറാർഡിന്റെ അൽ ഇത്തിഫാക്കിനെതിരെയാണ് അൽ നസ്ർ ഈ സീസണിലെ ആദ്യ മത്സരം കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *