ഹൃദയഭേദകം : ക്ലബ്ബ് വിടാത്തതിൽ ദുഃഖിതനായി അർജന്റൈൻ സൂപ്പർ താരം.
ഈ മാസം രണ്ട് ഫ്രണ്ട്‌ലി മത്സരങ്ങളാണ് ലോക ചാമ്പ്യന്മാരായ അർജന്റീന കളിക്കുന്നത്. ആദ്യ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ പനാമയും രണ്ടാം മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ കുറകാവോയുമാണ്.ഈ മത്സരങ്ങൾക്കുള്ള ടീം പരിശീലകൻ പ്രഖ്യാപിച്ചപ്പോൾ സെവിയ്യയുടെ സൂപ്പർതാരമായ പപ്പു ഗോമസ് ഇടം നേടിയിരുന്നു.
എന്നാൽ അദ്ദേഹത്തിന്റെ ഇഞ്ചുറി അദ്ദേഹത്തിന് തടസ്സമായിട്ടുണ്ട്.ആങ്കിൾ ഓപ്പറേഷനു ശേഷം അദ്ദേഹം വിശ്രമത്തിലാണ്.എന്നിരുന്നാലും ക്ലബ്ബ് അർജന്റീന ദേശീയ ടീമിനോടൊപ്പം ചേരാൻ അനുവദിക്കും എന്നായിരുന്നു അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ക്ലബ്ബായ സെവിയ്യ പപ്പു ഗോമസിനെ ടീമിനോടൊപ്പം ചേരാൻ അനുവദിച്ചിട്ടില്ല. വളരെ ഹൃദയഭേദകമായ രീതിയിലാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചിട്ടുള്ളത്.
” നിർഭാഗ്യവശാൽ എന്റെ പരിക്ക് കാരണം എനിക്ക് അർജന്റീനയിലേക്ക് ട്രാവൽ ചെയ്യാൻ സാധിക്കില്ല.എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ ദുഃഖവും വേദനയും ആണ്.തീർച്ചയായും ഞാൻ അവിടെ എത്തുന്നതിനെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. നിങ്ങളുടെ നല്ല വാക്കുകൾക്ക് ഞാൻ എല്ലാവരോടും നന്ദി പറയുന്നു.തീർച്ചയായും നമ്മൾ കണ്ടുമുട്ടുക തന്നെ ചെയ്യും. ഇവിടെ ഞാൻ എന്റെ റിക്കവറില്‍ ശ്രദ്ധിക്കുകയാണ്. നിങ്ങൾ സ്കലോനേറ്റ പരമാവധി ആസ്വദിക്കൂ “ഇതാണ് പപ്പു ഗോമസ് കുറിച്ചിട്ടുള്ളത്.
Alejandro Papu Gómez no viene con la Selección Argentina. pic.twitter.com/A6WvqgzBbr
— Gastón Edul (@gastonedul) March 17, 2023
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി കളിക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് പപ്പു ഗോമസ്. ഈ സൗഹൃദ മത്സരങ്ങളുടെ ഭാഗമായി കൊണ്ട് വലിയ ആഘോഷ പരിപാടികൾ അർജന്റീനയിൽ നടക്കുന്നുണ്ട്. ആ ആഘോഷ പരിപാടികൾ ആയിരിക്കും ഈ സൂപ്പർതാരം ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുക.