ഹീറോയായി ബോനോ,സ്പയിനിനെ പുറത്താക്കി മൊറോക്കോ!
ഖത്തർ വേൾഡ് കപ്പിൽ ഒരല്പം മുമ്പ് നടന്ന മത്സരത്തിൽ ചരിത്രം പിറന്നു. സ്പെയിനിനെ പുറത്താക്കിക്കൊണ്ട് മൊറോക്കോ ഇപ്പോൾ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. പെനാൽറ്റി ഷൂട്ടൗട്ടിലാണ് 3-0 എന്ന സ്കോറിന് മൊറോക്കോ സ്പെയിനിനെ പരാജയപ്പെടുത്തിയത്.
It had to be Achraf Hakimi 🇲🇦
— CBS Sports Golazo ⚽️ (@CBSSportsGolazo) December 6, 2022
✅ Born in Madrid
✅Graduated from Real Madrid's academy
✅Decided to represent his parental country, Morocco
✅Scores a panenka to knock Spain out of the World Cup pic.twitter.com/jjsGTzj4Th
കളിയുടെ നിശ്ചിത സമയത്ത് ഗോളുകൾ ഒന്നും പിറക്കാതെ പോവുകയായിരുന്നു. ഇതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. എന്നാൽ അധികസമയത്തും ഗോളുകൾ ഒന്നും പിറന്നില്ല.രണ്ട് ടീമുകൾക്കും അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും അത് മുതലെടുക്കാൻ സാധിക്കാതെ പോവുകയായിരുന്നു.
SPAIN ARE OUT OF THE WORLD CUP IN THE ROUND OF 16 AGAIN 😨 pic.twitter.com/WrXfWCG73O
— ESPN FC (@ESPNFC) December 6, 2022
ഇതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.പെനാൽറ്റി എടുത്ത സ്പെയിനിന്റെ മൂന്ന് താരങ്ങൾക്കും പിഴക്കുകയായിരുന്നു.സറാബിയയുടെ പെനാൽറ്റി പോസ്റ്റിൽ ഇടിച്ച് മടങ്ങിയപ്പോൾ ബുസ്ക്കെറ്റസ്,സോളർ എന്നിവരുടെ പെനാൽറ്റികൾ മൊറോക്കോ ഗോൾകീപ്പറായ ബോനോ തടഞ്ഞിടുകയായിരുന്നു. മറുഭാഗത്ത് മൊറോക്കൻ താരങ്ങൾ പെനാൽറ്റി വലയിൽ എത്തിച്ചതോടെ മൊറോക്കോ വിജയം നേടുകയായിരുന്നു.ഏതായാലും യൂറോപ്യന്മാരായ സ്പെയിനു കൂടി പുറത്തേക്ക് പോകുന്ന കാഴ്ചയാണ് ഖത്തർ വേൾഡ് കപ്പിൽ കാണാൻ കഴിഞ്ഞിട്ടുള്ളത്.