ഹാലൻ്റോ എംബപ്പേയോ മികച്ച താരം? ക്രിസ്റ്റ്യാനോ പറയുന്നു!
കഴിഞ്ഞ പത്ത് വർഷത്തിന് മുകളിലായി ഫുട്ബോൾ ലോകം ഏറ്റവും വലിയ ചിരവൈരിതക്കായിരുന്നു സാക്ഷ്യം വഹിച്ചിരുന്നത്. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചേർന്ന് ഫുട്ബോൾ ലോകം അടക്കി ഭരിക്കുന്ന കാഴ്ച്ചയായിരുന്നു കാണാൻ സാധിച്ചിരുന്നത്. എന്നാൽ പതിയെ പതിയെ ഇരുവരുടെയും യുഗം അവസാനിച്ചു കൊണ്ടിരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. പകരം പലരും ഇനിയുള്ള ചിരവൈരിത യുവതാരങ്ങളായ കിലിയൻ എംബപ്പേയും എർലിങ് ഹാലണ്ടും തമ്മിലായിരിക്കും എന്ന് പ്രവചിച്ചിട്ടുണ്ട്. ഇക്കാര്യത്തോട് തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇരുവരിൽ ആരാണ് മികച്ചത് എന്ന് തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണെന്നും എന്നാൽ ഇരുവരും വരും തലമുറയുടെ വാഗ്ദാനങ്ങൾ ആണെന്നുമാണ് റൊണാൾഡോ അറിയിച്ചത്.എന്നാൽ ഈ മികച്ച പ്രകടനം തുടർന്ന് പോകണമെങ്കിൽ ഹാർഡ് അത്യാവശ്യമാണെന്നും റൊണാൾഡോ അറിയിച്ചു.കഴിഞ്ഞ ദിവസം ലൈവ്സ്കോർ ഒഫീഷ്യലിന്റെ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു റൊണാൾഡോ.
Cristiano Ronaldo: Juventus star delivers Kylian Mbappe and Erling Haaland verdicts https://t.co/rdTUng7A0q
— Express Sport (@DExpress_Sport) May 17, 2021
“ഒരു താരത്തെ തിരഞ്ഞെടുത്ത് കൊണ്ട് ആ താരമാണ് മികച്ചത് എന്ന് പറയൽ ബുദ്ധിമുട്ടുള്ള കാര്യമാണ്.പക്ഷേ ഈ പുതിയ തലമുറയിലെ താരങ്ങൾ ഏറെ ആവേശം ജനിപ്പിക്കുന്നവരാണ്. കിലിയൻ എംബപ്പേയെയും ഏർലിംഗ് ഹാലണ്ടിനെ പോലെയുമുള്ള താരങ്ങൾ ഭാവി വാഗ്ദാനങ്ങളാണ്.ചില താരങ്ങൾക്ക് ഒന്നോ രണ്ടോ സീസണുകൾ മികച്ച രീതിയിൽ കളിക്കാൻ സാധിക്കും.എന്നാൽ യഥാർത്ഥത്തിലുള്ള മികച്ച താരങ്ങൾ ഓരോ സീസണിലും മികച്ച പ്രകടനം നടത്തി കൊണ്ടിരിക്കും.അതൊരിക്കലും എളുപ്പമുള്ള കാര്യമല്ല.അതിന് ഒരുപാട് ഹാർഡ് വർക്ക് ചെയ്യണം.ഒരുപാട് ആത്മാർത്ഥയും അതിന് ആവിശ്യമാണ് ” ക്രിസ്റ്റ്യാനോ പറഞ്ഞു.
Cristiano Ronaldo tips Haaland and Mbappe to succeed him and Messi and challenge for the GOAT title 🏆🐐 https://t.co/UH8Tnvqb9c
— The Sun Football ⚽ (@TheSunFootball) May 17, 2021