ഹാലന്റിനെ പിൻവലിച്ചതിന് പിന്നാലെ രണ്ട് ഗോളുകൾ വഴങ്ങി നോർവേ പരാജയപ്പെട്ടു, താരം ഇല്ലാതായിരുന്നുവെന്ന് പരിശീലകൻ!

ഇന്നലെ നടന്ന യൂറോ യോഗ്യത മത്സരത്തിൽ നോർവേയും സ്കോട്ട്ലാന്റും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിന്റെ 61ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിക്കൊണ്ട് സൂപ്പർ താരം ഏർലിംഗ് ഹാലന്റ് നോർവേക്ക് ലീഡ് നേടിക്കൊടുത്തിരുന്നു. പിന്നീട് 84ആം മിനിറ്റിൽ അദ്ദേഹത്തെ പരിശീലകൻ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെ കളിയുടെ ഗതി മാറുകയും ചെയ്തു.

പിന്നീട് 3 മിനിറ്റിനിടെ സ്കോട്ട്ലാണ്ട് രണ്ട് ഗോളുകൾ നേടുകയായിരുന്നു. അങ്ങനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് ഈ മത്സരത്തിൽ നോർവേക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. എന്തുകൊണ്ടാണ് ഹാലന്റിനെ പിൻവലിച്ചത് എന്നുള്ളതിന് ഒരു വിശദീകരണം നോർവേയുടെ പരിശീലകനായ സ്റ്റെയിൽ സോൾബക്കൻ നൽകിയിട്ടുണ്ട്. അതായത് ഹാലന്റ് അപ്പോഴേക്കും ഇല്ലാതായിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.നോർവേ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പിൻവലിക്കാൻ അദ്ദേഹം തന്നെയാണ് ആവശ്യപ്പെട്ടത്.യഥാർത്ഥത്തിൽ ഞങ്ങൾ അവനെ പത്തുമിനിറ്റ് അധികം കളിക്കളത്തിൽ നിർത്തുകയാണ് ചെയ്തത്. ആ 10 മിനിറ്റുകൾ ഒരാൾ ഇല്ലാത്ത പോലെയാണ് ഞങ്ങൾ കളിച്ചത്.മുമ്പ് പല മത്സരങ്ങളിലും അദ്ദേഹം 60 മിനിറ്റുകൾ മാത്രമാണ് കളിക്കാറുള്ളത്.30 ഡിഗ്രിയിലാണ് ഇന്നലെ കളിച്ചത്. അവസാനത്തിൽ അവൻ പൂർണ്ണമായും ഇല്ലാതായിരുന്നു. മാത്രമല്ല നിർജലീകരണം അവന് സംഭവിക്കുകയും ചെയ്തിരുന്നു ” ഇതാണ് നോർവേയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഇന്നലത്തെ ഗോളോടുകൂടി ഈ സീസണിൽ ആകെ 54 ഗോളുകൾ പൂർത്തിയാക്കാൻ ഹാലന്റിന് സാധിച്ചിട്ടുണ്ട്. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ആരും തന്നെ ഈ സീസണിൽ രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ആകെ 54 ഗോളുകൾ നേടിയിട്ടില്ല. പക്ഷേ ഇന്നലത്തെ മത്സരത്തിൽ തോൽവി രചിച്ചത് ഹാലന്റിന് ക്ഷീണം ചെയ്ത ഒരു കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *