ഹാരി കെയ്ൻ പുറത്തെന്ന് സൗത്ത്ഗേറ്റ്,ബ്രസീലിന് ആശ്വാസം!
ഇന്ന് നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീലും ഇംഗ്ലണ്ടും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ഇംഗ്ലണ്ടിന്റെ മൈതാനമായ വെമ്ബ്ലി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം ബ്രസീൽ കളിക്കുക. നിരവധി സൂപ്പർ താരങ്ങളാൽ സമ്പന്നമായ രണ്ട് ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്.അതുകൊണ്ടുതന്നെ ഒരു മികച്ച പോരാട്ടം ഇപ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
എന്നാൽ ഇംഗ്ലണ്ടിനെ അവരുടെ ഗോളടി വീരനായ ഹാരി കെയ്നിനെ നഷ്ടമായിട്ടുണ്ട്. ഇക്കാര്യം അവരുടെ പരിശീലകനായ സൗത്ത് ഗേറ്റ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.ബയേണിന് വേണ്ടിയുള്ള മത്സരത്തിനിടയിലായിരുന്നു കെയ്നിന് പരിക്കേറ്റിരുന്നത്. ഇതുവരെ അദ്ദേഹത്തിന്റെ കാര്യം സംശയത്തിലായിരുന്നു. എന്നാൽ രണ്ട് സൗഹൃദ മത്സരങ്ങളും അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല എന്നത് പരിശീലകൻ തന്നെ സ്ഥിരീകരിക്കുകയായിരുന്നു.സൗത്ത് ഗേറ്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” വരുന്ന ബെൽജിയത്തിനെതിരെയുള്ള മത്സരത്തിലും ഹാരി കെയ്ൻ കളിക്കാൻ സാധ്യതയില്ല. അദ്ദേഹത്തിന്റെ കാര്യത്തിൽ വളരെയധികം സംശയങ്ങളുണ്ട്.കോൾ പാൽമർ,ഹെന്റെഴ്സൺ എന്നിവർക്ക് അദ്ദേഹത്തെക്കാൾ കൂടുതൽ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ അഭാവം മറ്റുള്ള താരങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ബ്രില്ലിന്റായ അവസരമാണ് “ഇതാണ് ഇംഗ്ലണ്ട് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
🚨🏴 Gareth Southgate confirms that Harry Kane hasn’t recovered from injury yet.
— Fabrizio Romano (@FabrizioRomano) March 22, 2024
“Harry will miss tomorrow’s game and he’s also a major doubt for the next one”. pic.twitter.com/i5QpRvaS0j
ഇംഗ്ലണ്ട് ഗോളടിക്കാൻ പ്രധാനമായും ആശ്രയിക്കുന്ന താരം ഹാരി കെയ്ൻ തന്നെയാണ്.അദ്ദേഹത്തിന്റെ അഭാവം ഇംഗ്ലണ്ടിനെ തിരിച്ചടിയാണ്, അതേസമയം ബ്രസീലിന് ആശ്വാസവുമാണ്. പക്ഷേ പകരം മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന ഒരുപാട് താരങ്ങളെ ഇപ്പോൾ ഇംഗ്ലണ്ടിന് ലഭ്യമാണ്.ഇവാൻ ടോണി,ഒല്ലി വാറ്റ്ക്കിൻസ് എന്നിവരിൽ ഒരാളായിരിക്കും സ്ട്രൈക്കർ പൊസിഷനിൽ കളിക്കുക. ഇതിൽ വാറ്റ്ക്കിൻസാണ് ഇപ്പോൾ ഏറ്റവും മികച്ച രീതിയിൽ കളിക്കുന്നത്.29 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് അദ്ദേഹം 16 ഗോളുകളും 10 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.