ഹാരി കെയ്നിന് പരിക്ക്,ആശങ്ക ഇംഗ്ലണ്ടിന്!

വരുന്ന യൂറോകപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ഇംഗ്ലണ്ട്. അവരുടെ താരങ്ങൾ എല്ലാവരും മിന്നുന്ന പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. പ്രത്യേകിച്ച് ഹാരി കെയ്നിന്റെ മികവ് അവർക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരത്തിന് സമ്മാനിക്കുന്ന ഗോൾഡൻ ബൂട്ട് പുരസ്കാരം ഹാരി കെയ്ൻ ഇപ്പോൾ ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.

എന്നാൽ താരം ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.ബയേണിന്റെ കഴിഞ്ഞ മത്സരത്തിൽ പങ്കെടുക്കാൻ കെയ്നിന് സാധിച്ചിരുന്നില്ല.പുറം വേദനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇപ്പോൾ അദ്ദേഹത്തെ അലട്ടുന്നത്. അതുകൊണ്ടുതന്നെ ഇന്ന് ലീഗിലെ അവസാന മത്സരം ബയേൺ കളിക്കുന്നുണ്ട്. ആ മത്സരവും കെയ്നിന് നഷ്ടമാകും.

നിലവിൽ അദ്ദേഹം ചികിത്സ തേടിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ പരിക്ക് ഏറ്റവും കൂടുതൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത് ഇംഗ്ലണ്ടിന് തന്നെയാണ്.യൂറോ കപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട് ഉള്ളത്. യൂറോ കപ്പ് ആരംഭിക്കുന്നതിനു മുൻപേ കെയ്ൻ പരിക്കിൽ നിന്നും മുക്തനായി പൂർണ്ണസജ്ജനാകും എന്നുള്ള ഒരു പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് ഉള്ളത്.ഇംഗ്ലണ്ടിന്റെ പ്രധാന സ്ട്രൈക്കർ ആയിക്കൊണ്ട് അവർ ഉപയോഗപ്പെടുത്തുന്നത് ഹാരി കെയ്നിനെ തന്നെയാണ്.

ഈ സീസണിൽ ക്ലബ്ബിന് വേണ്ടി ആകെ 45 മത്സരങ്ങളാണ് ഈ താരം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 44 ഗോളുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ലീഗിൽ മാത്രമായി 36 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. കിരീടങ്ങൾ നേടാൻ കഴിയാത്തത് അദ്ദേഹത്തിന് നിരാശ നൽകുന്ന കാര്യമാണെങ്കിലും വ്യക്തിഗതമായി മിന്നുന്ന പ്രകടനം തന്നെയാണ് താരം നടത്തിയിട്ടുള്ളത്.കെയ്ൻ അധികം വൈകാതെ തന്നെ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അതിന് സാധിച്ചില്ലെങ്കിൽ ഒല്ലി വാറ്റ്കിൻസിനെ പോലെയുള്ള താരങ്ങളെ സൗത്ത് ഗേറ്റ് ഉപയോഗപ്പെടുത്തേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *