ഹാമിഷ്‌ റോഡ്രിഗസ് ഇനി ബ്രസീലിൽ കളിച്ചേക്കും?

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കൊളംബിയൻ സൂപ്പർ താരമായ ഹാമിഷ്‌ റോഡ്രിഗസ് പ്രീമിയർ ലീഗ് ക്ലബ്ബായ എവെർടൺ വിട്ടു കൊണ്ട് ഏഷ്യയിലേക്ക് ചേക്കേറിയത്.ഖത്തർ ക്ലബായ അൽ റയ്യാന് വേണ്ടിയായിരുന്നു ഈ കഴിഞ്ഞ സീസണിൽ അദ്ദേഹം കളിച്ചിരുന്നത്.

എന്നാൽ പരിക്കുകൾ കാരണവും മറ്റു കാരണങ്ങളാലും റോഡ്രിഗസിന് വേണ്ട രൂപത്തിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഈ സമ്മറിൽ അൽ റയ്യാൻ വിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ റോഡ്രിഗസുള്ളത്.നിരവധി ക്ലബ്ബുകളിൽ നിന്നും അദ്ദേഹത്തിന് ഓഫർ ലഭിച്ചിരുന്നു.അതിലൊരു ക്ലബാണ് ബ്രസീലിയൻ ക്ലബ്ബായ ബൊട്ടഫോഗോ.

5 മില്യൺ യുറോയാണ് താരത്തിന് വേണ്ടി ബൊട്ടഫോഗോ അൽ റയ്യാന് വാഗ്ദാനം ചെയ്തിരിക്കുന്നത്.ഇത് ഖത്തർ ക്ലബ്ബ് സ്വീകരിച്ചിട്ടുമുണ്ട്.ഖത്തർ ന്യൂസ്പേപ്പറിനെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എന്നാൽ ഹാമിഷ്‌ റോഡ്രിഗസിന് ബൊട്ടഫോഗോയിലേക്ക് ചേക്കേറാൻ താല്പര്യമില്ല എന്നുള്ളത് കൂടി ഇപ്പോൾ അറിയാൻ സാധിക്കുന്നുണ്ട്.അതായത് ലാറ്റിനമേരിക്കയിൽ കളിക്കുന്നതിനേക്കാൾ താരം മുൻഗണന നൽകുന്നത് യൂറോപ്പിൽ കളിക്കാനാണ്.യൂറോപ്പിൽ നിന്നും ഓഫറുകൾ വന്നില്ലെങ്കിൽ ഒരുപക്ഷേ താരം ബ്രസീലിൽ കളിച്ചേക്കും. ഏതായാലും വരുന്ന വേൾഡ് കപ്പിന് യോഗ്യത നേടാൻ കൊളംബിയക്ക് സാധിച്ചിരുന്നില്ല.അതും ഹാമിഷിനെ സംബന്ധിച്ചെടുത്തോളം ഒരു തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *