സർവ്വം സജ്ജം, അമേരിക്കയെ നേരിടാൻ കിടിലൻ ഇലവനുമായി ബ്രസീൽ!

ഇന്ന് നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ USAയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 4:30നാണ് ഈയൊരു മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ മെക്സിക്കോയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീൽ വരുന്നത്.എന്നാൽ അമേരിക്കയ്ക്ക് കഴിഞ്ഞ മത്സരത്തിൽ കൊളംബിയയോട് ഒരു വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

കഴിഞ്ഞ മത്സരത്തിൽ റിസർവ് ടീമിനെയായിരുന്നു ബ്രസീലിന്റെ പരിശീലകൻ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഈ മത്സരത്തിന് സുപ്രധാന താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഇലവനാണ് ഡൊറിവാൽ ജൂനിയർ കളിപ്പിക്കുക. കഴിഞ്ഞ മത്സരത്തിൽ ഗോൾകീപ്പറായിക്കൊണ്ട് ആലിസണായിരുന്നു ഉണ്ടായിരുന്നത്.എന്നാൽ അദ്ദേഹത്തിന്റെ പ്രകടനം മോശമായിരുന്നു.നാളെ ഗോൾകീപ്പറായി കൊണ്ട് ബെന്റോയായിരിക്കും ഉണ്ടാവുക. അതുപോലെതന്നെ കഴിഞ്ഞ മത്സരത്തിൽ സെന്റർ ബാക്കുമാരായിക്കൊണ്ട് എഡർ മിലിറ്റാവോ,ബ്രെമർ എന്നവരായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ പിഎസ്ജി താരങ്ങളായ മാർക്കിഞ്ഞോസ്,ബെറാൾഡോ എന്നിവരാണ് അണിനിരക്കുക.

വിങ് ബാക്കുമാരായ അരാന,കൂട്ടോ എന്നിവർക്ക് പകരം ഡാനിലോ,വെന്റൽ എന്നിവരാണ് നാളെ സ്റ്റാർട്ട് ചെയ്യുക. കഴിഞ്ഞ മത്സരത്തിൽ മധ്യനിരയിൽ ആൻഡ്രിയാസ് പെരേര,ഡഗ്ലസ് ലൂയിസ്,എഡേഴ്സൺ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ സൂപ്പർതാരങ്ങൾ തിരിച്ചെത്തും.ലുകാസ് പക്കേറ്റ,ബ്രൂണോ ഗുയ്മിറസ് എന്നിവർക്കൊപ്പം ജോവോ ഗോമസായിരിക്കും സ്റ്റാർട്ട് ചെയ്യുക. കഴിഞ്ഞ മത്സരത്തിൽ മുന്നേറ്റ നിരയിൽ വിങ്ങർമാരായിക്കൊണ്ട് സാവിയോയും ഗബ്രിയേൽ മാർട്ടിനെല്ലിയുമായിരുന്നു ഉണ്ടായിരുന്നത്. പകരം വിനീഷ്യസ് ജൂനിയറും റാഫിഞ്ഞയുമാണ് സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവുക. അതുപോലെതന്നെ സെന്റർ സ്ട്രൈക്കർ റോളിൽ ഇവാനിൽസണ് പകരം റോഡ്രിഗോയെ ഉപയോഗപ്പെടുത്താനാണ് പരിശീലകൻ തീരുമാനിച്ചിട്ടുള്ളത്.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഗോളടിച്ച യുവ സൂപ്പർ താരം എൻഡ്രിക്ക് ഈ മത്സരത്തിലും പകരക്കാരന്റെ റോളിൽ തന്നെയായിരിക്കും ഉണ്ടാവുക.ഇക്കാര്യം ബ്രസീലിന്റെ പരിശീലകൻ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.ഏതായാലും മികച്ച ഒരു വിജയം അമേരിക്കക്കെതിരെ സ്വന്തമാക്കാൻ കഴിയും എന്നുള്ള ഒരു പ്രതീക്ഷയിലാണ് ബ്രസീൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *