സൗഹൃദമത്സരം, വമ്പൻ ജയം നേടി ബ്രസീൽ!
ഒളിമ്പിക് ഗെയിംസിന് മുന്നോടിയായുള്ള അവസാന സൗഹൃദമത്സരത്തിൽ ബ്രസീലിന്റെ ഒളിമ്പിക് ടീമിന് മിന്നുന്ന വിജയം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബ്രസീൽ യുഎഇയെ തകർത്തു വിട്ടത്.ഇരട്ടഗോളുകൾ നേടിയ മാത്യൂസ് കുൻഹയാണ് ബ്രസീലിനെ മുന്നിൽ നിന്ന് നയിച്ചത്.മത്സരത്തിന്റെ തുടക്കത്തിൽ ബ്രസീൽ ഗോൾ വഴങ്ങി പിറകിൽ പോവുകയായിരുന്നു. എന്നാൽ 43-ആം ഡിയഗോ കാർലോസ് ബ്രസീലിന് വേണ്ടി സമനില ഗോൾ നേടി.പിന്നീട് 78-ആം മിനുട്ടിൽ റെയ്നീർ ജീസസും 81-ആം മിനുട്ടിൽ മാർട്ടിനെല്ലിയും ഗോൾ കണ്ടെത്തി. പിന്നീടാണ് കുൻഹയുടെ ഇരട്ടഗോളുകൾ പിറക്കുന്നത്.84, 90 മിനുട്ടുകളിലാണ് താരം ഗോളുകൾ നേടിയത്.
No último teste antes de @Tokyo2020, a #SeleçãoOlímpica venceu os Emirados Árabes por 5 x 2, gols de Diego Carlos, Reinier, Gabriel Martinelli e Matheus Cunha (2). Agora é foco máximo na estreia na próxima quinta (22), às 8h30, em busca do ouro! 🏅🇧🇷
— CBF Futebol (@CBF_Futebol) July 15, 2021
📸: Lucas Figueiredo/CBF pic.twitter.com/egs3OvlcBP
ഇനി ഒളിമ്പിക് മത്സരങ്ങളാണ് ടീമിനെ കാത്തിരിക്കുന്നത്. നിലവിലെ ഒളിമ്പിക് ഗോൾഡ് മെഡൽ ജേതാക്കളാണ് ബ്രസീൽ അത് നിലനിർത്താനുറച്ചാവും ബ്രസീൽ കളത്തിലേക്കിറങ്ങുക.ജർമ്മനി, ഐവറി കോസ്റ്റ്,സൗദി അറേബ്യ എന്നിവരാണ് ബ്രസീലിന്റെ ഗ്രൂപ്പിൽ ഉള്ളത്. ബ്രസീലിന്റെ മത്സരങ്ങൾ ഇങ്ങനെ..
- July 22 – Brazil x Germany – Yokohama Stadium
- July 25 – Brazil x Ivory Coast – Yokohama Stadium
- July 28 – Brazil x Saudi Arabia -Saitama Stadium (Miyagi)