സൗദിയിൽ പോയി,സൂപ്പർതാരത്തെ ഇനി ഒരിക്കലും ഡച്ച് ടീമിൽ എടുക്കില്ലെന്ന് കൂമാൻ!
യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ വമ്പൻമാരായ നെതർലാന്റ്സ് ഉള്ളത്.രണ്ടു മത്സരങ്ങളാണ് അവർ കളിക്കുന്നത്.ബോസ്നിയ,ജർമ്മനി എന്നിവരൊക്കെയാണ് അവരുടെ എതിരാളികൾ.ഡച്ച് ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു സൂപ്പർ സ്ട്രൈക്കറായ സ്റ്റീവൻ ബെർഗ്വയിൻ. ഇതുവരെ അദ്ദേഹം അയാക്സിലായിരുന്നു കളിച്ചിരുന്നത്.ഈ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം സൗദി അറേബ്യയിലേക്ക് പോയിട്ടുണ്ട്.
അൽ ഇത്തിഹാദാണ് താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ ബെർഗ്വയിൻ സൗദിയിലേക്ക് പോയത് ഡച്ച് പരിശീലകനായ റൊണാൾഡ് കൂമാന് ഇഷ്ടപ്പെട്ടിട്ടില്ല. സൗദിയിൽ പോയതുകൊണ്ട് തന്നെ ഇനി താരത്തെ ഒരിക്കലും ഡച്ച് ടീമിലേക്ക് പരിഗണിക്കില്ല എന്നുള്ള കാര്യം കൂമാൻ വ്യക്തമാക്കിയിട്ടുണ്ട്. സ്പോട്ടിംഗ് അംബീഷൻ ഇല്ല എന്നാണ് ഇതിന്റെ കാരണമായി കൊണ്ട് പരിശീലകൻ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“വൈനാൾഡം സൗദിയിലേക്ക് പോയതിന് കൃത്യമായ കാരണങ്ങളുണ്ട്.പിഎസ്ജിയിൽ അദ്ദേഹത്തിന് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. മാത്രമല്ല ജനുവരി വരെ കളിക്കാൻ വേണ്ടിയാണ് അദ്ദേഹം അങ്ങോട്ട് പോയത്.എന്നാൽ ബെർഗ്വയിന്റെ കേസിൽ അങ്ങനെയല്ല.കേവലം 26 വയസ്സ് മാത്രമാണ് താരത്തിന് ഉള്ളത്. അദ്ദേഹത്തിന് സ്പോർട്ടിംഗ് അംബീഷൻ ഇല്ല എന്നുള്ളത് ഇതിൽ നിന്നും വളരെ വ്യക്തമാണ്. അദ്ദേഹത്തിന് അയാക്സിൽ തന്നെ തുടരാമായിരുന്നു.പക്ഷേ ഇതൊക്കെ അദ്ദേഹത്തിന്റെ പേഴ്സണൽ തീരുമാനങ്ങളാണ്.നെതർലാന്റ്സുമായുള്ള അദ്ദേഹത്തിന്റെ ചാപ്റ്റർ അവസാനിച്ചിട്ടുണ്ട്. അദ്ദേഹത്തെ ടീമിലേക്ക് പരിഗണിക്കില്ല. അത് ബെർഗ്വയിനും അറിയാം എന്നാണ് ഞാൻ വിശ്വസിക്കുന്നത് ” ഇതാണ് നെതർലാന്റ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
സൗദി അറേബ്യയിൽ കളിക്കുന്ന പല താരങ്ങളും അവരുടെ ദേശീയ ടീമുകൾക്ക് വേണ്ടി കളിക്കുന്നുണ്ട്. പോർച്ചുഗൽ ദേശീയ ടീമിലും ഫ്രഞ്ച് ദേശീയ ടീമിലും ബ്രസീൽ ദേശീയ ടീമിലുമൊക്കെ നമുക്ക് ഇത് കാണാൻ സാധിക്കും. ഏതായാലും അദ്ദേഹത്തിന് ഇനി നെതർലാന്റ്സ് ടീമിൽ ഇടം ലഭിക്കില്ല.സൗദിയിൽ മികച്ച പ്രകടനം നടത്തിയാൽ പോലും അദ്ദേഹത്തെ പരിഗണിക്കില്ല എന്നുള്ളത് തന്നെയാണ് പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്.