സൗത്ത് കൊറിയക്ക് മുന്നിൽ ബ്രസീലിന് കാലിടറുമോ? മുൻകാല കണക്കുകൾ അറിയൂ!
ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ പ്രീ ക്വാർട്ടർ മത്സരത്തിനു വേണ്ടി ബ്രസീൽ ഇന്ന് ഇറങ്ങുകയാണ്. ഏഷ്യൻ ടീമായ സൗത്ത് കൊറിയയാണ് ബ്രസീലിന്റെ എതിരാളികൾ. പോർച്ചുഗലിനെ പരാജയപ്പെടുത്തി കൊണ്ടാണ് സൗത്ത് കൊറിയ വരുന്നതെങ്കിൽ കാമറൂണിനോട് പരാജയം ഏറ്റുവാങ്ങി കൊണ്ടാണ് ബ്രസീൽ വരുന്നത്.
ഏതായാലും സൗത്ത് കൊറിയക്കെതിരെ ബ്രസീൽ മുമ്പ് കളിച്ചിട്ടുള്ള മത്സരങ്ങൾ ഒന്ന് എടുത്തു പരിശോധിക്കാം. ഇതുവരെ 7 മത്സരങ്ങളാണ് ബ്രസീലും സൗത്ത് കൊറിയയും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്.അതിൽ 6 മത്സരങ്ങളിലും വിജയം നേടാൻ ബ്രസീലിന് സാധിച്ചിട്ടുണ്ട്. ഒരു മത്സരത്തിൽ സൗത്ത് കൊറിയ ബ്രസീലിനെ പരാജയപ്പെടുത്തുകയും ചെയ്തു.
ഈ മത്സരങ്ങളിൽ നിന്നായി ആകെ ബ്രസീൽ 16 ഗോളുകളാണ് നേടിയിട്ടുള്ളത്. അതേസമയം 5 ഗോളുകൾ സൗത്ത് കൊറിയ തിരിച്ചടിക്കുകയും ചെയ്തു.1995 ലാണ് ബ്രസീൽ ആദ്യമായി സൗത്ത് കൊറിയക്കെതിരെ കളിക്കുന്നത്.അന്ന് ബ്രസീലാണ് വിജയിച്ചിട്ടുള്ളത്.
Brazil vs South Korea is going to be electric ⚡️ pic.twitter.com/6QqkZO2MHr
— GOAL (@goal) December 3, 2022
1999ൽ നടന്ന മത്സരത്തിലാണ് എതിരില്ലാത്ത ഒരു ഗോളിന് സൗത്ത് കൊറിയ ബ്രസീലിന് അട്ടിമറിച്ചിട്ടുള്ളത്. അവസാനമായി ബ്രസീലും സൗത്ത് കൊറിയയും ഏറ്റുമുട്ടിയിട്ടുള്ളത് ഈ വർഷമാണ്. ജൂണിൽ നടന്ന സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബ്രസീൽ സൗത്ത് കുറേ പരാജയപ്പെടുത്തിയത്. മത്സരത്തിൽ നെയ്മർ ഇരട്ട പെനാൽറ്റി ഗോളുകൾ നേടിയിരുന്നു.
ചുരുക്കത്തിൽ കടലാസിലെ കണക്കുകൾ എല്ലാം ബ്രസീലിന് അനുകൂലമാണ്. മാത്രമല്ല ഈ വർഷം നടന്ന മത്സരത്തിലും മികച്ച വിജയം സൗത്ത് കൊറിയക്കുമേൽ ബ്രസീലിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിലെ തോൽവിയുടെ ക്ഷീണം തീർക്കാൻ ഇന്നത്തെ മത്സരത്തിൽ ഒരു മിന്നുന്ന വിജയം ബ്രസീൽ നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.