സ്‌ക്വാഡിൽ ആകെ വരുത്തിയത് ഏഴ് മാറ്റങ്ങൾ, ടിറ്റെയുടെ സാധ്യത ഇലവൻ ഇങ്ങനെ !

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ നാളെ വെനിസ്വേലയെ നേരിടാനൊരുങ്ങുകയാണ് ബ്രസീലിയൻ ടീം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തകർപ്പൻ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടിറ്റെയുടെ സംഘം കളത്തിലേക്കിറങ്ങുന്നത്. എന്നാൽ സ്‌ക്വാഡ് പ്രഖ്യാപിച്ചത് മുതൽ ഓരോ പ്രതിസന്ധികൾ ടിറ്റെയെ അലട്ടി കൊണ്ടിരിക്കുകയാണ്. സൂപ്പർ താരങ്ങളുടെ പരിക്കും കോവിഡുമാണ് ബ്രസീൽ ടീമിന് ഏറെ തിരിച്ചടികൾ സൃഷ്ടിച്ചത്. ഇന്നലെ നടത്തിയ മാറ്റങ്ങൾ ഉൾപ്പടെ ഏഴ് മാറ്റങ്ങളാണ് ഇതുവരെ ടിറ്റെ തന്റെ സ്‌ക്വാഡിൽ നടത്തിയത്. പരിക്കേറ്റ റോഡ്രിഗോ കയോ, ഫാബിഞ്ഞോ, ഫിലിപ്പെ കൂട്ടീഞ്ഞോ എന്നിവരെ ടിറ്റെ ഒഴിവാക്കിയിരുന്നു. കൂടാതെ കോവിഡ് ബാധിച്ച എഡർ മിലിറ്റാവോ, കാസമിറോ എന്നിവരെയും ടിറ്റെ മാറ്റാൻ നിർബന്ധിതനായി. തുടർന്ന് ബ്രസീലിയൻ ടീമിൽ നടത്തിയ കോവിഡ് പരിശോധനക്കിടെ പോസിറ്റീവ് ആയ ഗബ്രിയേൽ മെനീനോയെയും ടിറ്റെ ഒഴിവാക്കി. അതിന് പിന്നാലെ കളിക്കാനാവുമെന്ന പ്രതീക്ഷയോടെ സ്‌ക്വാഡിൽ നിലനിർത്തിയ നെയ്മറിനും കളിക്കാനാവില്ല എന്ന് സ്ഥിരീകരിച്ചതോടെ സ്ഥാനം നഷ്ടമായി.

ഇങ്ങനെ ഏഴ് മാറ്റങ്ങളാണ് ടിറ്റെ ഇന്ന് വരെ തന്റെ സ്‌ക്വാഡിൽ നടത്തിയത്. ഡിയഗോ കാർലോസ്, ഫെലിപ്പെ, അലൻ, ബ്രൂണോ ഗിമിറസ്, ലുക്കാസ് പക്വറ്റ, പെഡ്രോ എന്നിവരെ പകരമായി ടിറ്റെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഗബ്രിയേൽ മെനീനോയുടെ പകരക്കാരനായി ഒരു താരത്തെ ഉൾപ്പെടുത്താൻ ടിറ്റെക്ക്‌ അവസരമുണ്ട്. അതേസമയം മുമ്പ് കണ്ടു വെച്ചിരുന്ന സാധ്യത ഇലവനിൽ നിന്നും ചെറിയൊരു മാറ്റം ടിറ്റെ വരുത്തിയേക്കും എന്നാണ് അറിയാൻ കഴിയുന്നത്. ഗോൾകീപ്പറായി ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുക എടേഴ്സൺ ആണ് എന്നാണ് ഗ്ലോബോ റിപ്പോർട്ട്‌ ചെയ്യുന്നത്. ആലിസൺ, വെവേർടൺ എന്നിവർ ബെഞ്ചിലിരുന്നേക്കും. ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെയാണ്.

Ederson, Danilo, Marquinhos, Thiago Silva and Renan Lodi; Allan, Douglas Luiz and Everton Ribeiro; Gabriel Jesus, Roberto Firmino and Richarlison .

Leave a Reply

Your email address will not be published. Required fields are marked *