സ്വീഡൻ ദേശീയ ടീമിലേക്ക് മടങ്ങിയെത്തണം, ആഗ്രഹം പ്രകടിപ്പിച്ച് സ്ലാട്ടൻ !

കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിൽ എസി മിലാനിലേക്ക് തിരികെയെത്തിയ സ്ലാട്ടൻ ഏവരെയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മിന്നും പ്രകടനമാണ് താരം എസി മിലാന് വേണ്ടി കാഴ്ച്ചവെക്കുന്നത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ താരത്തിന് പരിക്കേറ്റിരുന്നു. തുടർന്ന് രണ്ടാഴ്ച്ചയോളം താരം പുറത്തിരിക്കേണ്ടി വരുമെന്ന് സ്ഥിരീകരിപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ വിഷയങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. പരിക്കിനെ കുറിച്ച് ഭയപ്പെടാനില്ലെന്ന് സ്ലാട്ടൻ നേരിട്ട് അറിയിച്ചിട്ടുണ്ട്. കൂടാതെ സ്വീഡൻ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം താരം പ്രകടിപ്പിക്കുകയും ചെയ്തു. അടുത്ത വർഷം നടക്കാനുള്ള യൂറോ കപ്പിൽ കളിക്കാനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചിട്ടുണ്ട്. മുപ്പത്തിയൊമ്പതുകാരനായ താരം സ്വീഡൻ ടീമിലേക്ക് മടങ്ങിയെത്തിയേക്കുമെന്നുള്ള സൂചനകൾ മുമ്പ് തന്നെ സോഷ്യൽ മീഡിയയിലൂടെ നൽകിയിരുന്നു. എന്നാൽ ഇതിനോട് സ്വീഡൻ പരിശീലകൻ പ്രതികരിക്കുകയും ചെയ്തിരുന്നു. താരത്തിന് തിരിച്ചു വരാൻ ആഗ്രഹമുണ്ടെന്ന് താരം തെളിയിക്കണമെന്നാണ് ഇദ്ദേഹം പറഞ്ഞത്.

” പരിക്കിനെ കുറിച്ച് ഭയപ്പെടാനൊന്നുമല്ല. ഒന്നോ രണ്ടോ ആഴ്ച്ചകൾ മാത്രമേയൊള്ളൂ. ഞാൻ എന്റെ നാഷണൽ ടീമിനെ മിസ്സ്‌ ചെയ്യുന്നുണ്ട്. അതൊരു രഹസ്യമല്ല. എനിക്ക് ഫ്രണ്ട്സ് അരീനയിൽ എത്തണം. ആ മഞ്ഞ ജേഴ്സിയുടെ ഭാഗമാവാൻ എനിക്ക് ആഗ്രഹമുണ്ട്. ഞാൻ ഒരിക്കലും എന്റെ കരിയർ പൂർത്തിയാക്കിയിട്ടില്ല. എനിക്ക് വ്യത്യസ്ഥതകൾ സൃഷ്ടിക്കാൻ കഴിയുന്ന കാലത്തോളം ഞാൻ കളിക്കുക തന്നെ ചെയ്യും. എനിക്ക് സാധ്യമായ കാലത്തോളം ഞാൻ കളിക്കളത്തിൽ തുടരുക തന്നെ ചെയ്യും. എന്റെ ഏജന്റും അത്‌ തന്നെയാണ് എന്നോട് കല്പിച്ചിരിക്കുന്നത് ” സ്ലാട്ടൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *